Categories: Gossips

‘നീയും നിന്റെയൊരു ലോഹി അങ്കിളും..’; താനും ലോഹിതദാസുമായുള്ള ബന്ധത്തെ സിനിമയില്‍ നിന്നുള്ളവര്‍ പോലും പരിഹസിച്ചിരുന്നെന്ന് മീര ജാസ്മിന്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ് മീര ജാസ്മിന്‍. 2001 ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിന്‍ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാനിലും മീര നായികയായി അഭിനയിച്ചു.

ലോഹിതദാസ് തനിക്ക് പ്രിയപ്പെട്ട ഗുരുവാണെന്ന് മീര പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍, മീര ജാസ്മിന്‍-ലോഹിതദാസ് ബന്ധം അക്കാലത്ത് ഗോസിപ്പ് കോളങ്ങളിലും ഇടംപിടിച്ചിരുന്നു. മീര ജാസ്മിന്‍ തങ്ങളുടെ കുടുംബത്തിലെ സമാധാനം തകര്‍ത്തിട്ടുണ്ടെന്നാണ് പണ്ട് ഒരു അഭിമുഖത്തില്‍ ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് പറഞ്ഞിട്ടുള്ളത്. മീരയ്ക്ക് ലോഹിതദാസിനോടുള്ള ബന്ധം അല്‍പ്പം പൊസസീവ് ആയിരുന്നെന്നും അത് പലപ്പോഴും തെറ്റായി ചിത്രീകരിക്കപ്പെട്ടത് തങ്ങളുടെ കുടുംബ ജീവിതത്തിലും പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നുമാണ് സിന്ധു പണ്ട് പറഞ്ഞത്.

Meera Jasmine

ലോഹിതദാസുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നപ്പോഴും മീര അതിനെയെല്ലാം ധൈര്യത്തോടെ നേരിട്ടിട്ടുണ്ട്. അക്കാലത്ത് മീര ഒരു അഭിമുഖത്തില്‍ ലോഹിതദാസുമായുള്ള ബന്ധത്തെ കുറിച്ച് മനസ് തുറന്നിട്ടുണ്ട്. ലോഹിതദാസ് വഴി സിനിമയിലെത്താന്‍ സാധിച്ചത് വലിയ ഭാഗ്യമായാണ് താന്‍ കാണുന്നതെന്ന് മീര പറഞ്ഞു. ലോഹി അങ്കിള്‍ എന്റെ ഗോഡ്ഫാദര്‍ ആണെന്ന് അഭിമാനത്തോടെ ഞാന്‍ പറയും. അദ്ദേഹം വഴി സിനിമയിലെത്താന്‍ സാധിച്ചത് എന്റെ യോഗമാണ്. നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹമെന്നും മീര പറഞ്ഞു.

‘ സിനിമയില്‍ അഭിനയിക്കുന്നവരും സംവിധായകരും അങ്ങനെ പലരും ചോദിച്ചിട്ടുണ്ട് ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ടോ എന്ന്. നീയും നിന്റെയൊരു ലോഹി അങ്കിളും എന്ന് പറഞ്ഞ് പലരും പരിഹസിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ടോ എന്ന് പരിഹസിച്ച് ചോദിക്കുന്നവരോട് ഞാന്‍ അഭിമാനത്തോടെ പറയും ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ട്. ഷോ ഓഫ് എന്നൊക്കെ പറഞ്ഞ് ആ സമയത്ത് പലരും എന്നെ കളിയാക്കിയിട്ടുണ്ട്,’ മീര ജാസ്മിന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ ഗംഭീര ലുക്കുമായി വിമല രാമന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

3 hours ago

കിടിലന്‍ ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 day ago

ബോള്‍ഡ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ചിരിച്ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

1 day ago

ചുവപ്പ് സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago