KPAC Lalitha and Adoor Bhasi
ഹാസ്യസാമ്രാട്ട് അടൂര്‍ ഭാസിക്കെതിരെ നടി കെ.പി.എ.സി.ലളിത നടത്തിയ ആരോപണങ്ങള്‍ മലയാള സിനിമയെ പിടിച്ചുകുലുക്കിയിരുന്നു. അടൂര്‍ ഭാസി മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ലളിതയുടെ ഈ തുറന്നുപറച്ചില്‍. അടൂര്‍ ഭാസിയുടെ താല്‍പര്യങ്ങള്‍ക്ക് താന്‍ വഴങ്ങിയില്ലെന്നും അതിന്റെ ശത്രുതയില്‍ പല സിനിമകളില്‍ നിന്നും അടൂര്‍ ഭാസി തന്നെ മാറ്റിനിര്‍ത്തിയെന്നുമാണ് ലളിത അന്ന് പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലളിത ഇക്കാര്യം പറഞ്ഞത്.
‘ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും എന്നെ മാറ്റി നിര്‍ത്തി. ഒരു ദിവസം അയാള്‍ വീട്ടില്‍ കയറി വന്നു മദ്യപിക്കാന്‍ തുടങ്ങി. ഞാനും എന്റെ ജോലിക്കാരി പെണ്ണും എന്റെ സഹോദരനും വീട്ടില്‍ ഉണ്ട്. ഇങ്ങേര്‍ അവിടെയിരുന്നു കള്ള് കുടിയാണ്. എന്റെ വേലക്കാരിയെ വിളിച്ച് കഞ്ഞിയും ചമ്മന്തിയും ഒക്കെ ഉണ്ടാക്കി കൊടുക്കാന്‍ പറയുന്നുണ്ട്,’ കെ.പി.എ.സി.ലളിത പറഞ്ഞു.
KPAC Lalitha
അടൂര്‍ ഭാസിക്കെതിരെ ഒന്നും പറയാന്‍ സാധിക്കാത്ത കാലമായിരുന്നു അത്. പ്രേം നസീറിന് പോലും ഇല്ലാത്ത സ്ഥാനം സിനിമാ ലോകത്ത് അടൂര്‍ ഭാസിക്കുണ്ടായിരുന്നു. അടൂര്‍ ഭാസി പറയുന്നതിന് അപ്പുറം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങേര്‍ പറയുന്നത് അനുസരിച്ച് ജീവിക്കാമെങ്കില്‍ സിനിമയിലെടുക്കാം എന്ന് പറഞ്ഞിരുന്നു. പല ചിത്രങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കി. പരാതി പറഞ്ഞിട്ടും യാതൊരു കര്യമില്ലായിരുന്നു എന്നും ലളിത പറഞ്ഞിരുന്നു.
സ്റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…