Categories: latest news

മമ്മൂട്ടിക്ക് കോവിഡ് ! സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റില്‍ നിന്നാണ് മമ്മൂട്ടി കോവിഡ് ബാധിതനായതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായും വാര്‍ത്തകളുണ്ട്.

ഇന്നലെ രാത്രി വരെ മമ്മൂട്ടി സിബിഐ അഞ്ചിന്റെ സെറ്റിലുണ്ടായിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു ഇന്നലെ ഷൂട്ടിങ്. എസി ഫ്‌ളോറിലെ ചിത്രീകരണത്തിനു ശേഷം രാത്രി വൈകിയാണ് മമ്മൂട്ടി വീട്ടിലെത്തിയത്. ഇന്ന് രാവിലെ മുതല്‍ മമ്മൂട്ടിക്ക് തൊണ്ട വേദനയുണ്ട്. ഇതേ തുടര്‍ന്നാണ് കോവിഡ് ടെസ്റ്റ് നടത്തിയതെന്നും പോസിറ്റീവ് ആണെന്ന കാര്യം അറിഞ്ഞതെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.

Mammootty

ഒരുപിടി നല്ല സിനിമകളാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. നവാഗതയായ രതീന സംവിധാനം ചെയ്യുന്ന ‘പുഴു’ ആയിരിക്കും 2022 ലെ മമ്മൂട്ടിയുടേതായി ആദ്യം റിലീസ് ചെയ്യുന്ന സിനിമ. അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വം, എസ്.എന്‍.സ്വാമി-കെ.മധു കൂട്ടുകെട്ടില്‍ വരുന്ന സിബിഐ 5, ലിജാ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് മെഗാസ്റ്റാറിന്റേതായി റിലീസ് ചെയ്യാനുള്ളത്.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

സ്‌റ്റൈലിഷ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

ഗംഭീര ചിത്രങ്ങളുമായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

18 hours ago

മകള്‍ ഹാപ്പിയാണ്; ആര്യ ബാബു പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

1 day ago

വിമാനത്താവളത്തില്‍ 40000 രൂപ സാലറിയുള്ള ജോലി കിട്ടി: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

1 day ago