Categories: latest news

ചെറിയ പനിയുണ്ട്, മറ്റ് കുഴപ്പങ്ങളില്ല; ആരോഗ്യവിവരം ആരാധകരെ അറിയിച്ച് മമ്മൂട്ടി

തന്റെ ആരോഗ്യവിവരം ആരാധകരെ അറിയിച്ച് കോവിഡ് ബാധിതനായ നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയ വഴിയാണ് അദ്ദേഹം ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. നേരിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തനിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചിട്ടും തനിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചെന്നും താരം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണെന്നും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റില്‍ നിന്നാണ് മമ്മൂട്ടി കോവിഡ് ബാധിതനായതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായും വാര്‍ത്തകളുണ്ട്. തൊണ്ട വേദനയെ തുടര്‍ന്നാണ് മമ്മൂട്ടി കോവിഡ് ടെസ്റ്റിന് വിധേയനായത്.

Mammootty in CBI 5

ഒരുപിടി നല്ല സിനിമകളാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. നവാഗതയായ രതീന സംവിധാനം ചെയ്യുന്ന ‘പുഴു’ ആയിരിക്കും 2022 ലെ മമ്മൂട്ടിയുടേതായി ആദ്യം റിലീസ് ചെയ്യുന്ന സിനിമ. അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വം, എസ്.എന്‍.സ്വാമി-കെ.മധു കൂട്ടുകെട്ടില്‍ വരുന്ന സിബിഐ 5, ലിജാ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് മെഗാസ്റ്റാറിന്റേതായി റിലീസ് ചെയ്യാനുള്ളത്.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

15 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago