Categories: Gossips

ശാലിനിയുടെ അവസ്ഥ കണ്ട് സിനിമ സെറ്റില്‍ അജിത്ത് കരഞ്ഞു; താന്‍ കാരണമല്ലേ ഇത് സംഭവിച്ചതെന്ന് താരം

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. സിനിമയിലെ സൗഹൃദമാണ് ഇരുവരെയും ജീവിതത്തില്‍ ഒന്നിപ്പിച്ചത്. എന്നാല്‍ അതിനു പിന്നില്‍ ഒരു അപകടത്തിന്റെ കഥയുണ്ട്. അതില്‍ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിക്കുന്നത് തന്നെ.

1999 ല്‍ പുറത്തിറങ്ങിയ റൊമാന്‍സ്-ആക്ഷന്‍ ചിത്രം അമര്‍കളത്തിലാണ് അജിത്തും ശാലിനിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. സിനിമയിലെ ഒരു ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അജിത്തിന്റെ ശ്രദ്ധക്കുറവ് കൊണ്ട് ശാലിനിയുടെ കൈ ചെറുതായി മുറിഞ്ഞു. ശാലിനിക്ക് നേരെ കത്തി വീശുന്ന ഒരു രംഗമുണ്ട്. ഈ സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെ അജിത്ത് കത്തി വീശിയപ്പോള്‍ ശാലിനിയുടെ കൈ മുറിഞ്ഞു. നന്നായി ചോര വന്നു. ഇത് അജിത്തിനെ ഏറെ വേദനിപ്പിച്ചു.

Ajith and Shalini

ഈ സംഭവത്തിനു പിന്നാലെ അജിത്ത് ഏറെ അസ്വസ്ഥനായി. അറിയാതെ സംഭവിച്ചതാണെന്നും പറഞ്ഞ് അജിത്ത് ശാലിനിയോട് മാപ്പ് ചോദിച്ചു. പിന്നീട് സിനിമ ഷൂട്ടിങ് കഴിയുന്നതുവരെ കൈയില്‍ മുറിവേറ്റ ശാലിനിയെ ശുശ്രൂഷിച്ചിരുന്നത് അജിത്താണ്. ഇത് ശാലിനിയെ വല്ലാതെ സ്വാധീനിച്ചു. അങ്ങനെയാണ് ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുന്നതും പ്രണയത്തിലാകുന്നത്. 2000 ത്തിലാണ് ഇരുവരും വിവാഹിതരായത്.

വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശാലിനി കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്ന വീട്ടമ്മയുടെ റോളിലാണ് ഇപ്പോള്‍. പൊതു പരിപാടികളില്‍ അജിത്തിനൊപ്പം ശാലിനിയും പ്രത്യക്ഷപ്പെടാറുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

5 hours ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

5 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

14 hours ago

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

14 hours ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

14 hours ago