Lena
നടി ലെന തന്റെ പേരില്‍ മാറ്റം വരുത്തി. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ‘LENA’ എന്ന് മാത്രമായിരുന്നു താരത്തിന്റെ പേരിന്റെ സ്‌പെല്ലിങ്. ഇപ്പോള്‍ പഴയ സ്‌പെല്ലിങ്ങിനൊപ്പം ലെന ഒരു ‘A’ കൂടി ചേര്‍ത്തിട്ടുണ്ട്. ഇനി മുതല്‍ ‘LENAA’ എന്നാണ് പേരിന്റെ സ്‌പെല്ലിങ് എന്ന് താരം പറഞ്ഞു.
സാമൂഹ്യമാധ്യമത്തിലൂടെയാണ് ലെന തന്റെ പേരിന്റെ സ്‌പെല്ലിങ് മാറ്റിയ വിവരം അറിയിച്ചത്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്‌പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു.
Lena
നേരത്തെ നടന്‍ ദിലീപും ഇങ്ങനെ പേരിന്റെ സ്‌പെല്ലിങ് മാറ്റിയിട്ടുണ്ട്. സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ദിലീപ് സ്‌പെല്ലിങ്ങില്‍ ഒരു ലെറ്റര്‍ കൂടി ചേര്‍ത്താണ് അന്ന് പേര് മാറ്റിയത്. ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് ഇപ്പോള്‍ പേരിന്റെ സ്‌പെല്ലിങ്.
സംവിധായകന്‍ ജോഷിയും തന്റെ സ്‌പെല്ലിങ്ങില്‍ അവസാനം ഒരു Y കൂട്ടിച്ചേര്‍ത്തത് സംഖ്യാശാസ്ത്രം അനുസരിച്ചാണ്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…