Categories: Gossips

മമ്മൂട്ടിയോട് മുരളി പിണങ്ങി; അന്ന് പിണങ്ങിയതിന്റെ കാരണം ഇപ്പോഴും അറിയില്ലെന്ന് മമ്മൂട്ടി, മരണശേഷം വലിയ വേദനയായി മനസില്‍ തങ്ങി

എന്തിനോടും വളരെ വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ദേഷ്യം വന്നാലും സന്തോഷം വന്നാലും സങ്കടം വന്നാലും മമ്മൂട്ടി അപ്പോള്‍ തന്നെ പ്രതികരിക്കും. വ്യക്തിജീവിതത്തില്‍ പലപ്പോഴും താന്‍ വളരെ വേദനിച്ചിട്ടുണ്ടെന്നും ഒരു നടന്റെ മരണം മാനസികമായി തന്നെ തളര്‍ത്തിയിട്ടുണ്ടെന്നും മമ്മൂട്ടി ഒരിക്കല്‍ തുറന്നുപറഞ്ഞു.

ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന മമ്മൂട്ടിയെ വേദനിപ്പിച്ചിട്ടുള്ള ഒരുപാട് മരണങ്ങളുണ്ട്. ലോഹിതദാസ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരുടെ വേര്‍പാട് മമ്മൂട്ടിയെ വലിയ രീതിയില്‍ തളര്‍ത്തിയിരുന്നു. എന്നാല്‍, ഒരാളുടെ മരണം മമ്മൂട്ടിയെ മാനസികമായി ഏറെ തളര്‍ത്തുകയും സ്വയം കുറ്റബോധത്തിലേക്ക് വീഴ്ത്തുകയും ചെയ്തു. മറ്റാരുമല്ല, അനശ്വര നടന്‍ മുരളിയാണ് അത്.

Mammootty and Murali (Amaram film)

മുരളിയുടെ അവസാന സമയത്ത് മമ്മൂട്ടിയുമായി ചെറിയ പിണക്കമുണ്ടായിരുന്നു. എന്തിന് വേണ്ടിയായിരുന്നു ആ പിണക്കമെന്ന് തനിക്കറിയില്ലെന്ന് പിന്നീട് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. താന്‍ ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ്. ജീവിതത്തില്‍, ആരെങ്കിലും മദ്യപിച്ചതിന്റെ ബില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളിക്ക് വേണ്ടിയാണെന്നും മമ്മൂട്ടി പറയുന്നു.

മുരളിയുമായി തനിക്ക് അത്രത്തോളം ആത്മബന്ധമുണ്ടായിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. മുരളിക്ക് ഒരു സുപ്രഭാതത്തില്‍ ഞാന്‍ ശത്രുവായി. പിന്നീട് എന്നില്‍ നിന്ന് അകന്ന് അകന്ന് പോയി. വലിയ നഷ്ടമായിരുന്നു അത്. എന്തിന് വേണ്ടിയായിരുന്നു ആ പിണക്കമെന്ന് തനിക്ക് അറിയില്ലെന്നും മമ്മൂട്ടി പറയുന്നു. എന്തെന്നറിയാത്ത വൃഥ ഇപ്പോഴും ഉണ്ട്. എന്തായിരുന്നു വിരോധത്തിന്റെ കാരണമെന്ന് ചിന്തിക്കാറുണ്ട്. താനും മുരളിയും തമ്മില്‍ വല്ലാത്തൊരു ഇമോഷണല്‍ ലോക്കുണ്ടെന്നും മമ്മൂട്ടി കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ലുക്കുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍.…

2 hours ago

ഗംഭീര ലുക്കുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍..…

2 hours ago

ഗ്ലാമറസ് പോസുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

2 hours ago

അതിമനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

5 hours ago

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

2 days ago