Categories: Gossips

കെപിഎസി ലളിതയുടെ ആരോഗ്യവിവരം കേട്ട് ഞെട്ടി മലയാള സിനിമാലോകം; അതുല്യ നടിയെ ഇനിയും സ്‌ക്രീനില്‍ കാണുമോ? പ്രാര്‍ത്ഥനയോടെ ആരാധകര്‍

മുതിര്‍ന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യവിവരം അറിഞ്ഞ് മലയാള സിനിമാ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. അതുല്യ നടി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുമോ എന്നാണ് സിനിമാലോകം ചോദിക്കുന്നത്. ഏതാനും നാളുകള്‍ക്ക് മുന്‍പാണ് കരള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കെപിഎസി ലളിതയെ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചത്. ഇതുവരെ ലളിത ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആശുപത്രി വാസത്തിനുശേഷം ലളിതയെ ഇപ്പോള്‍ മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ലളിതയുടെ ആരോഗ്യനില മോശമായതിനാല്‍ പരിചരിക്കാന്‍ എപ്പോഴും ഒപ്പം ആളുവേണം. എങ്കക്കാട്ടെ സ്വവസതിയായ ‘ഓര്‍മ’യില്‍ നിന്നും ഇപ്പോള്‍ എറണാകുളത്തേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ് കെപിഎസി ലളിത. തൃപ്പൂണിത്തുറയിലെ മകന്‍ സിദ്ധാര്‍ഥിന്റെ ഫ്ളാറ്റിലാണ് ഇനി മുതല്‍ കെപിഎസി ലളിത താമസിക്കുക. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രണ്ട് മാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേയ്ക്ക് കെപിഎസി ലളിതയെ കൊണ്ടുവന്നത്.

KPAC Lalitha

വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെ ആയിരുന്നു ഇവിടേയ്ക്ക് കൊണ്ടുവന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടിയുടെ ആരോഗ്യം മോശമാകുകയും സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലാകുകയും ചെയ്തു. ഓര്‍മ ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട നിലയിലാണ് ലളിത ഇപ്പോള്‍. സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

17 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

17 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

17 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

17 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago