Categories: Gossips

‘ദിലീപേട്ടനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്’; അന്ന് കൈകൂപ്പി കാവ്യ പറഞ്ഞു

മലയാള സിനിമയില്‍ ഏറെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരാണ് ദിലീപിന്റേതും കാവ്യ മാധവന്റേതും. മഞ്ജു വാര്യരുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. ആദ്യ വിവാഹബന്ധം ഡിവോഴ്‌സ് ആയ ശേഷമാണ് കാവ്യ ദിലീപിനെ വിവാഹം കഴിയ്ക്കുന്നത്.

ദിലീപ്-കാവ്യ കെമിസ്ട്രി മലയാള സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട സമയത്താണ് ഗോസിപ്പുകള്‍ ശക്തമായത്. ദിലീപും കാവ്യയും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് പലപ്പോഴും മഞ്ജു വാര്യരെ അസ്വസ്ഥയാക്കിയിട്ടുണ്ട്. ആദ്യ വിവാഹബന്ധം കാവ്യ വേര്‍പ്പെടുത്തിയപ്പോള്‍ അതിനു പിന്നില്‍ ദിലീപ് ആണെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. അന്ന് മഞ്ജുവും ദിലീപും ഭാര്യാഭര്‍ത്താക്കന്‍മാരായിരുന്നു.

Kavya Madhavan

ദിലീപുമായുള്ള ഗോസിപ്പുകളെ കുറിച്ച് ആദ്യ വിവാഹമോചനത്തിനു ശേഷം ഒരു അഭിമുഖത്തില്‍ കാവ്യ തുറന്നുപറഞ്ഞിരുന്നു. തന്റെ വിവാഹമോചന വിഷയത്തിലേക്ക് ദിലീപേട്ടനെ വലിച്ചിഴയ്ക്കരുതെന്നാണ് കാവ്യ അന്ന് പറഞ്ഞത്. പരമാവധി ഒരു സ്ഥലത്ത് അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ് താനെന്നും ഒട്ടും പറ്റാതെയാണ് താന്‍ ആ ബന്ധത്തില്‍ നിന്നും ഇറങ്ങി പോന്നതെന്നും കാവ്യ പറയുന്നു.

മഞ്ജു ചേച്ചി എന്റെ നല്ല സുഹൃത്താണ്. ദിലീപേട്ടന് അറിയാവുന്നതിനേക്കാള്‍ എന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ മഞ്ജു ചേച്ചിക്ക് അറിയാം. എന്റെ വീട്ടുകാര്‍ക്കും തെറ്റിദ്ധാരണയൊന്നും ഇല്ലായിരുന്നു. വിവാഹമോചനശേഷം സിനിമയില്‍ ദിലീപ് തനിക്ക് വലിയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും പഴയ അഭിമുഖത്തില്‍ കാവ്യ പറഞ്ഞിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ ഗംഭീര ലുക്കുമായി വിമല രാമന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

3 hours ago

കിടിലന്‍ ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 day ago

ബോള്‍ഡ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ചിരിച്ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

1 day ago

ചുവപ്പ് സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago