Mammootty and Kaviyoor Ponnamma
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം അമ്മയായി അഭിനയിച്ച നടിയാണ് കവിയൂര്‍ പൊന്നമ്മ. മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലുമായി കവിയൂര്‍ പൊന്നമ്മയ്ക്ക് വളരെ സൗഹൃദമുണ്ട്. ഇരുവരും തനിക്ക് സ്വന്തം മക്കളെ പോലെയാണെന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നു.
പഴയൊരു അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ രസകരമായ വരികള്‍ ഇപ്പോഴും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മമ്മൂട്ടിയെ ക്യാരക്ടര്‍ എങ്ങനെയാണെന്ന് കവിയൂര്‍ പൊന്നമ്മ വിശദീകരിക്കുന്നു. തനി ശുദ്ധനാണ് മമ്മൂട്ടിയെന്നും എന്നാല്‍, സ്നേഹം പ്രകടിപ്പിക്കാന്‍ അറിയാത്തതാണ് മമ്മൂട്ടിയുടെ കുഴപ്പമെന്നും പണ്ട് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്.
Mammootty
‘സത്യത്തില്‍ മോഹന്‍ലാലിനേക്കാള്‍ മുന്‍പ് എന്റെ മകനായി അഭിനയിച്ചത് മമ്മൂസാണ്. രണ്ട് പേരും തമ്മില്‍ എനിക്ക് വ്യത്യാസമൊന്നും ഇല്ല. ഒരിക്കല്‍ പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. അന്ന് സെറ്റിലേക്ക് ഒരു വണ്ടി കൊണ്ടുവന്നു. എന്നോട് അതില്‍ കയറാന്‍ പറഞ്ഞു. എന്നിട്ട് എന്നെയും കൊണ്ട് ഒറ്റപ്പാലം മുഴുവന്‍ കറങ്ങി. മമ്മൂസിന് സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല. പക്ഷേ, തനി ശുദ്ധനാണ് കേട്ടോ…സ്നേഹം പ്രകടിപ്പിക്കണം. നടന്‍ സത്യന്റെ വേറൊരു പതിപ്പാണ്. സ്നേഹം പ്രകടിപ്പിക്കണം എന്ന് വല്ലോം പറഞ്ഞാല്‍ നിങ്ങളൊന്ന് ചുമ്മാ ഇരി എന്നാകും മമ്മൂട്ടിയുടെ മറുപടി,’ കവിയൂര്‍ പൊന്നമ്മ പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
മലയാളികള്ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…