Categories: latest news

‘മമ്മൂക്ക ആ കഥാപാത്രം ചെയ്തതാണ് ഞങ്ങളുടെ പ്രശ്‌നം’; തുറന്നുപറഞ്ഞ് റിമ കല്ലിങ്കല്‍

ഏറെ വിവാദങ്ങള്‍ക്ക് കാരണമായ സിനിമയാണ് മമ്മൂട്ടിയുടെ കസബ. നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം സ്ത്രീവിരുദ്ധതയുടെ പേരിലാണ് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടത്. കസബയ്‌ക്കെതിരെ നടി പാര്‍വതി രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കസബ വിവാദത്തില്‍ തന്റെ നിലപാട് തുറന്നുപറഞ്ഞിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.

കസബയില്‍ മമ്മൂട്ടി സ്ത്രീവിരുദ്ധ കഥാപാത്രം ചെയ്തതാണ് തന്റെ പ്രശ്‌നമെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. കസബ വിവാദത്തില്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യുന്നതിനാലാണ് നമുക്ക് പ്രശ്നമെന്നാണ് റിമ പറയുന്നത്. മമ്മൂക്കയെ അത്രയധികം ആളുകള്‍ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം ചെയ്യുന്നത് അനുകരിക്കുന്നവരാണ് പലരും. അതിനാലാണ് നമ്മള്‍ അത് ചൂണ്ടിക്കാട്ടുന്നത്. നമുക്ക് ആരോടും വ്യക്തി വൈരാഗ്യമില്ല, മാറേണ്ടത് ഒരു സംസ്‌കാരമാണ്. ഏറ്റവും വലിയ ഇന്‍ഫ്ളുവന്‍സേഴ്സ് അതിനൊപ്പം നില്‍ക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നടി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിമ.

Mammootty

അതേസമയം, മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ കസബ തിയറ്ററുകളില്‍ ശരാശരി വിജയത്തിലൊതുങ്ങിയിരുന്നു. മമ്മൂട്ടിയുടെ രാജന്‍ സക്കറിയ എന്ന പൊലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago