Rima Kallingal and Mammootty
ഏറെ വിവാദങ്ങള്‍ക്ക് കാരണമായ സിനിമയാണ് മമ്മൂട്ടിയുടെ കസബ. നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം സ്ത്രീവിരുദ്ധതയുടെ പേരിലാണ് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടത്. കസബയ്‌ക്കെതിരെ നടി പാര്‍വതി രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കസബ വിവാദത്തില്‍ തന്റെ നിലപാട് തുറന്നുപറഞ്ഞിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.
കസബയില്‍ മമ്മൂട്ടി സ്ത്രീവിരുദ്ധ കഥാപാത്രം ചെയ്തതാണ് തന്റെ പ്രശ്‌നമെന്ന് റിമ കല്ലിങ്കല്‍ പറയുന്നു. കസബ വിവാദത്തില്‍ പോലും മമ്മൂക്ക ആ റോള്‍ ചെയ്യുന്നതിനാലാണ് നമുക്ക് പ്രശ്നമെന്നാണ് റിമ പറയുന്നത്. മമ്മൂക്കയെ അത്രയധികം ആളുകള്‍ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം ചെയ്യുന്നത് അനുകരിക്കുന്നവരാണ് പലരും. അതിനാലാണ് നമ്മള്‍ അത് ചൂണ്ടിക്കാട്ടുന്നത്. നമുക്ക് ആരോടും വ്യക്തി വൈരാഗ്യമില്ല, മാറേണ്ടത് ഒരു സംസ്‌കാരമാണ്. ഏറ്റവും വലിയ ഇന്‍ഫ്ളുവന്‍സേഴ്സ് അതിനൊപ്പം നില്‍ക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും നടി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റിമ.
Mammootty
അതേസമയം, മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ കസബ തിയറ്ററുകളില്‍ ശരാശരി വിജയത്തിലൊതുങ്ങിയിരുന്നു. മമ്മൂട്ടിയുടെ രാജന്‍ സക്കറിയ എന്ന പൊലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന് വേഷങ്ങളിലും ഒരു പോലെ…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന. ഇന്‍സ്റ്റഗ്രാമിലാണ്…