Categories: Gossips

സിബിഐ അഞ്ചാം ഭാഗത്തിന്റെ കഥ അഭിനേതാക്കളോട് പോലും പറയാതെ എസ്.എന്‍.സ്വാമി; കാത്തിരിക്കുന്നത് വമ്പന്‍ ട്വിസ്റ്റ്

സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. മുന്‍പ് ഇറങ്ങിയ നാല് ഭാഗങ്ങളും പോലെ പ്രേക്ഷകരെ ഞെട്ടിക്കുന്ന കഥയായിരിക്കും സിബിഐ അഞ്ചാം ഭാഗത്തിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സിബിഐ അഞ്ചാം പാര്‍ട്ടിന്റെ കഥയും ട്വിസ്റ്റുകളും സിനിമയില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് പോലും അറിയില്ലെന്നാണ് റിപ്പോര്‍ട്ട്. കഥയും ട്വിസ്റ്റുകളും തിരക്കഥാകൃത്തും സംവിധായകനും പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയോട് മാത്രമാണ്. അതീവ രഹസ്യമായാണ് ഷൂട്ടിങ് നടക്കുന്നത് തന്നെ. സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന വളരെ ചുരുക്കം ചിലരോട് മാത്രമേ സിനിമയുടെ കഥ വെളിപ്പെടുത്തിയിട്ടുള്ളൂ എന്നാണ് വിവരം.

K Madhu, Mammootty, SN Swamy

അഞ്ചാം ഭാഗത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്ന നടന്‍ സുദേവ് നായര്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചതാണ് ശ്രദ്ധേയമായിരിക്കുന്നത്. സിബിഐ അഞ്ചാം ഭാഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് സുദേവ് നായര്‍ അഭിനയിക്കുന്നത്. താന്‍ ഉള്‍പ്പടെയുള്ള നടന്‍മാര്‍ക്ക് രംഗങ്ങള്‍ മാത്രമാണ് പറഞ്ഞു കൊടുക്കുന്നത് എന്നും അതിന് അനുസരിച്ച് അഭിനയിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നലകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ‘വളരെ രസകരമായ സെറ്റ് തന്നെയാണ്, എന്നാല്‍ കഥ എന്താണ് എന്നതിനെക്കുറിച്ച് അഭിനേതാക്കള്‍ക്ക് പോലും ഒരു സൂചനയും ഇല്ല. സീനുകളില്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങളോട് പറയും, ഞങ്ങള്‍ അത് ചെയ്യും. ചില സമയങ്ങളില്‍, ശരിയുടെ പക്ഷത്താണെന്നും മറ്റ് ചില സമയങ്ങളില്‍, തെറ്റിന്റെ പക്ഷത്താണെന്നും തോന്നും!’, സുദേവ് നായര്‍ പറഞ്ഞു.

1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം ജനിക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ എന്ന കഥാപാത്രം അഞ്ചാം തവണയും മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുകയാണ്. ആദ്യ ഭാഗങ്ങളില്‍ അഭിനയിച്ച മുകേഷ് അഞ്ചാം ഭാഗത്തിലും മമ്മൂട്ടിക്കൊപ്പമുണ്ടെന്നാണ് വിവരം. ആശാ ശരത്ത്, രമേഷ് പിഷാരടി, സായ്കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച സിനിമ.

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

4 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

4 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

4 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

4 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago