Categories: latest news

അയാള്‍ അത് ആസ്വദിക്കുകയായിരുന്നു, ഒടുവില്‍ ഞാന്‍ അയാളെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കി; വെളിപ്പെടുത്തലുമായി രശ്മി സോമന്‍

സിനിമകളിലൂടേയും സീരിയലുകളിലൂടേയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി സോമന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍ കാര്‍ത്തിക ദീപം എന്ന പരമ്പരയിലാണ് രശ്മി അഭിനയിക്കുന്നത്. താന്‍ പണ്ട് ബോഡി ഷെയ്മിങ്ങിന് ഇരയായ സംഭവം ആരാധകരോട് വെളിപ്പെടുത്തുകയാണ് രശ്മി. ജീവിതത്തില്‍ വളരെ അടുപ്പമുള്ള ആളെ ബോഡി ഷെയ്മിങ് നടത്തിയതിന്റെ പേരില്‍ ജീവിതത്തില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിതിനെ കുറിച്ചും രശ്മി വെളിപ്പെടുത്തുന്നു.

രശ്മിയുടെ വാക്കുകള്‍ ഇങ്ങനെ:

‘ദിവസവും പത്തുവട്ടമെങ്കിലും ഇത്തരത്തില്‍ കേള്‍ക്കാറുണ്ട്. കേട്ടു ശീലമായതുകൊണ്ട് പലതും വകവെക്കാറില്ല. തടിവെച്ചു, മുടിപോയി, മുഖക്കുരു വന്നു എന്നൊക്കെ കമന്റുകള്‍ ചെയ്യുന്നവരുണ്ട്. ഞാനെന്നെ സ്‌നേഹിക്കുന്നു, എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണുണ്ടായത്.

താനെന്തെല്ലാം അവസ്ഥയിലൂടെയാണ് കടന്നുപോയിട്ടുള്ളത് എന്ന് എനിക്കു മാത്രമേ അറിയൂ. സുഹൃത്താണെന്ന് കരുതിയിരുന്ന ഒരാളാണ് അദ്ദേഹം. തന്നെ പല രീതിയില്‍ കളിയാക്കി വിളിക്കുമായിരുന്നു. ഒരിക്കല്‍ ചുറ്റും കുറേപേര്‍ നില്‍ക്കുന്നസമയത്ത് അയാള്‍ വീണ്ടും വണ്ണത്തെക്കുറിച്ച് പറഞ്ഞു. തന്റെ സുഹൃത്തായിരുന്നു അദ്ദേഹമെങ്കില്‍ ഒരിക്കലും അങ്ങനെ പറയുമായിരുന്നില്ല.

Resmi Soman

കുറച്ചുനേരം താന്‍ സ്തബ്ധയായി നിന്നു. ഇത്രത്തോളം ആത്മവിശ്വാസവും അവനവനെ സ്‌നേഹിക്കുകയും ചെയ്യുന്ന താന്‍ പോലും മിണ്ടാനാവാതെ നിന്നു. ആരോഗ്യത്തെക്കുറിച്ചും കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചുമൊക്കെ ബോധവതിയാണ്. ഞാന്‍ നെഗറ്റീവ് അവാന്‍ വേണ്ടി തുടര്‍ച്ചയായി കമന്റുകള്‍ ചെയ്യുകയായിരുന്നു. അങ്ങനെ സുഹൃത്ത് എന്നു കരുതിയിരുന്ന ആളെ താന്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കി.

നെഗറ്റിവിറ്റി പറഞ്ഞ് ജീവിതത്തില്‍ തളര്‍ത്താന്‍ നില്‍ക്കുന്നവരെ ഒഴിവാക്കാന്‍ ഒട്ടും മടിക്കരുത്. അവനവനെ സ്‌നേഹിക്കുന്നത് സ്വാര്‍ഥതയാണെന്നു പറയുന്നവരുണ്ട്. എന്നാല്‍ നമ്മളെ സ്‌നേഹിച്ചാല്‍ മാത്രമേ ചുറ്റുമുള്ളവരെ സ്‌നേഹിക്കാനും പിന്തുണയ്ക്കാനുമൊക്കെ കഴിയൂ.’

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

15 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago