Dileep and Omar Lulu
ദിലീപിനെ കുറിച്ചെഴുതിയ പോസ്റ്റ് ഡെലീറ്റ് ചെയ്ത് സംവിധായകന്‍ ഒമര്‍ ലുലു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ ന്യായീകരിച്ചും പീഡനത്തെ നിസാരവല്‍ക്കരിച്ചുമാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പീഡനത്തെ നിസാരവല്‍ക്കരിച്ച ഒമര്‍ ലുലുവിന്റെ പോസ്റ്റിനെതിരെ കേസ് എടുക്കണമെന്നും പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതില്‍ പേടിച്ചാണ് ഒമര്‍ ലുലു പോസ്റ്റ് മുക്കിയത്.
‘എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം’ എന്ന പ്രസ്താവനയോടു കൂടിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഒമര്‍ ലുലു പങ്കുവച്ചത്. പീഡനത്തെ നിസാരവത്കരിക്കുന്ന ഒമര്‍ ലുലുവിന്റെ പോസ്റ്റിനെതിരെ നിരവധിപേര്‍ അപ്പോള്‍ തന്നെ രംഗത്തെത്തിയിരുന്നു.
Omar Lulu
ഒമറിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് ‘സത്യം ജയിക്കട്ടെ.’
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…