Meghna Vincent
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ അമൃതയെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്. താരത്തിന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. മേഘ്‌ന രണ്ടാം വിവാഹത്തിനു ഒരുങ്ങുകയാണോ എന്നാണ് ആരാധകര്‍ കുറേ നാളായി ചോദിക്കുന്നത്. ഇതിനുള്ള മറുപടിയും താരം തന്നെ നല്‍കുന്നു.
റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇപ്പോള്‍ സിംഗിളാണ്. മിംഗിളാവാന്‍ തയ്യാറല്ല. ജീവിതത്തില്‍ ഒഴിച്ച് വെക്കാന്‍ പറ്റാത്തത് സമാധാനമാണ്. ഇപ്പോള്‍ സമാധാനത്തിലാണെന്നും മേഘ്ന പറയുന്നു. ഫസ്റ്റ് ലവ് ആരാണെന്ന ചോദ്യത്തിന് ഡാന്‍സ് എന്നായിരുന്നു നടിയുടെ ഉത്തരം. ഡാന്‍സിനോട് അത്രയും ഇഷ്ടമാണ്. ലവ് മ്യാരേജ് ആണോ അറേഞ്ച്ഡ് മ്യാരേജ് ആണോന്ന ചോദ്യത്തിന് രണ്ടാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതിയെന്നും താരം പറഞ്ഞു.
Meghna Vincent Marriage Photo
2017 ഏപ്രില്‍ 30 നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ നടി ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയാണ് മേഘ്‌ന വിവാഹം കഴിച്ചത്. ഇരുവരുടേയും വിവാഹം ഏറെ വാര്‍ത്താപ്രാധാന്യം ഉള്ളതായിരുന്നു.
മേഘ്‌ന 2019 ല്‍ ഡോണ്‍ ടോണിയില്‍ നിന്ന് വിവാഹമോചനം നേടി. ഇരുവരും ഒരു വര്‍ഷം മാത്രമാണ് ഒന്നിച്ച് താമസിച്ചതെന്നാണ് വിവരം. അതിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. 2019 ല്‍ നിയമപരമായി വിവാഹമോചനവും നേടി. ഡോണ്‍ ടോണി ഇപ്പോള്‍ മറ്റൊരു വിവാഹം കഴിച്ച സാഹചര്യത്തിലാണ് മേഘ്‌നയുടെ രണ്ടാം വിവാഹം ഉടന്‍ ഉണ്ടോ എന്ന് ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയത്.
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില് എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…