Categories: Gossips

മമ്മൂട്ടിയേക്കാള്‍ ഇരട്ടി പ്രതിഫലം മോഹന്‍ലാലിന്; ദുല്‍ഖറിന്റെ പ്രതിഫലം വാപ്പച്ചിയുടേതിനു തൊട്ടടുത്ത്, സൂപ്പര്‍താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്ക് പുറത്തുവിട്ട് ഐഎംഡിബി. മെഗാസ്റ്റാര്‍ മമ്മൂട്ടിയേക്കാള്‍ ഇരട്ടി പ്രതിഫലമാണ് കംപ്ലീറ്റ് ആക്ടറും ആരാധകരുടെ ലാലേട്ടനുമായ മോഹന്‍ലാല്‍ വാങ്ങുന്നതെന്നാണ് കണക്ക്.

മോഹന്‍ലാല്‍ ആണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. ഒരു സിനിമയ്ക്ക് വേണ്ടി എട്ട് കോടി മുതല്‍ 17 കോടി വരെ മോഹന്‍ലാല്‍ വാങ്ങിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടേതായി വളരെ കുറച്ച് സിനിമകളെ പുറത്തിറങ്ങിയുള്ളു. മാത്രമല്ല നാല് കോടി മുതല്‍ 8.5 കോടി വരെയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വാങ്ങിക്കുന്ന തുക.

Mammootty and Dulquer Salmaan

മോഹന്‍ലാലിനും മമ്മൂട്ടിക്കും തൊട്ടുപിന്നില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉണ്ട്. ബോളിവുഡിലടക്കം ഹിറ്റ് സിനിമകളില്‍ അഭിനയിച്ച് തിളങ്ങി നിന്ന ദുല്‍ഖറിന് പിതാവിനോളം പ്രതിഫലം ലഭിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. മൂന്ന് മുതല്‍ എട്ട് കോടിയോളമാണ് ദുല്‍ഖര്‍ ഒരു സിനിമയ്ക്ക് വാങ്ങുന്നത്. അതിവേഗം പ്രതിഫലം ഉയര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. പൃഥ്വിരാജ് സുകുമാരന്‍ മൂന്ന് മുതല്‍ ഏഴ് കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്.

ഫഹദ് ഫാസില്‍ ഒരു സിനിമയ്ക്ക് വേണ്ടി 3.5 മുതല്‍ 6 കോടി വരെയാണ് വാങ്ങിക്കുന്നത്. നിവിന്‍ പോളിയുടെ പ്രതിഫലം മൂന്ന് മുതല്‍ ആറ് കോടി രൂപ വരെയാണ്. ദിലീപ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ മൂന്ന് കോടിക്കടുത്ത് പ്രതിഫലം വാങ്ങുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

അമ്മയാണ് തന്റെ ഹീറോ: പൃഥ്വിരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. 2002ല്‍…

12 hours ago

കള്ള് കുടിച്ച് പോലീസ് പിടിച്ചു എന്നത് സത്യമാണ്; കിച്ചു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

13 hours ago

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്താണെന്ന് എനിക്കറിയില്ല; ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

13 hours ago

മഹാലക്ഷ്മി കാവ്യയെപ്പോലെയാണ്; ദിലീപ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

13 hours ago

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

18 hours ago