Categories: Gossips

‘ദിലീപ് വിഷം’; തിലകന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത്

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണ്. സിനിമ ഇന്‍ഡസ്ട്രിയില്‍ ദിലീപിന് ഉണ്ടായിരുന്ന സ്വാധീനം പതുക്കെ പതുക്കെ നഷ്ടമായിക്കൊണ്ടിരിക്കുന്നു. നേരത്തെ ദിലീപിനെ പിന്തുണച്ച പലരും ഇപ്പോള്‍ നിശബ്ദരാണ്. ദിലീപിനെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ രൂക്ഷ പ്രതികരണം നടത്തിയ ആളാണ് നടന്‍ തിലകന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കെതിരെയെല്ലാം തിലകന്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഒടുവില്‍ താരസംഘടനയായ അമ്മ തിലകനെ വിലക്കുകയും ചെയ്തു.

പില്‍ക്കാലത്ത് തനിക്ക് മമ്മൂട്ടിയും മോഹന്‍ലാലുമായി യാതൊരു പ്രശ്നവുമില്ലെന്ന് ഒരു അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞു. ‘മമ്മൂട്ടിയുമായി വഴക്കടിച്ചിട്ടുണ്ട്. അതിനെല്ലാം കൃത്യമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. അത് അദ്ദേഹത്തിനും അറിയാം. എന്നാല്‍, ഇപ്പോള്‍ എനിക്ക് മമ്മൂട്ടിയുമായി യാതൊരു പ്രശ്നവുമില്ല. അദ്ദേഹത്തിനു എന്നോട് ഉണ്ടോ എന്ന് അറിയില്ല,’ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തിലകന്‍ ഇക്കാര്യം പറഞ്ഞത്.

Dileep and Thilakan

മോഹന്‍ലാലുമായി നേരിട്ട് ഒരിക്കല്‍ പോലും വഴക്കടിച്ചിട്ടില്ലെന്നും ഈ അഭിമുഖത്തില്‍ തിലകന്‍ പറയുന്നു. മോഹന്‍ലാലിന് മോഹന്‍ലാലിന്റെ കഴിവ് അറിയില്ല. അഭിനയത്തില്‍ ആനയുടെ കഴിവാണ് അദ്ദേഹത്തിന്. പക്ഷേ, മോഹന്‍ലാല്‍ അത് തിരിച്ചറിയുന്നില്ല എന്നും തിലകന്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിലും മമ്മൂട്ടിക്കും ചുറ്റും ചില ഉപഗ്രഹങ്ങള്‍ ഉണ്ടെന്നും അത്തരക്കാരെയാണ് താന്‍ വിമര്‍ശിക്കുന്നതെന്നും തിലകന്‍ പറഞ്ഞിരുന്നു.

ഇതേ അഭിമുഖത്തില്‍ അന്നത്തെ സൂപ്പര്‍സ്റ്റാറായ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനമാണ് തിലകന്‍ ഉന്നയിച്ചത്. ദിലീപിനെ ‘വിഷം’ എന്നാണ് തിലകന്‍ അഭിസംബോധന ചെയ്തത്. ഇത് അക്കാലത്ത് ഏറെ വിവാദമായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

6 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago