Categories: Gossips

ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും മാര്‍ഗമില്ല; ഷക്കീല സിനിമയിലെത്തിയത് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചു

1990 ല്‍ സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ വരെ ബോക്സ്ഓഫീസില്‍ കൂപ്പുകുത്തിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചത് ഒരു മാദകസുന്ദരിയാണ്. തിയറ്ററുകളില്‍ വന്‍ ജനാവലിയെത്തി. എല്ലാവര്‍ക്കും കാണേണ്ടത് ഷക്കീല ചിത്രങ്ങള്‍ മാത്രം. വെറും ‘എ’ ഗ്രേഡ് സിനിമകളിലെ നായികയായി മാത്രം കാണേണ്ട അഭിനേത്രിയല്ല ഷക്കീല. ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടിയും കണ്ണീരൊഴുക്കിയുമാണ് ഷക്കീല പ്രതിസന്ധികളെ അതിജീവിച്ചത്.

വീട്ടിലെ കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് ഷക്കീല സിനിമയിലേക്ക് എത്തുന്നത്. അന്ന് താരത്തിനു 17 വയസ് കഴിഞ്ഞിട്ടേയുള്ളൂ. ആറ് സഹോദരങ്ങള്‍ വീട്ടിലുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത ദുരിത ജീവിതം. അപ്പോഴാണ് ഷക്കീല സിനിമയിലേക്ക് പ്രവേശിക്കുന്നത്. സ്‌കൂള്‍ പഠനം അവസാനിപ്പിച്ചാണ് താരത്തിന്റെ സിനിമാ പ്രവേശനം. സിനിമയിലെത്തിയാല്‍ കൂടുതല്‍ പണമുണ്ടാക്കാമെന്ന് ഷക്കീല വിചാരിച്ചു. വാര്‍ഷിക പരീക്ഷ പോലും എഴുതാതെയാണ് ഷക്കീല പഠനം നിര്‍ത്തിയത്.

Shakeela

1995 ല്‍ പ്ലേഗേള്‍സ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഷക്കീല തീരുമാനിച്ചിരുന്നു. വീട്ടിലെ അവസ്ഥ കാരണമാണ് ഷക്കീല അങ്ങനെയൊരു തീരുമാനമെടുത്തത്.

സിനിമകരിയറില്‍ 250 ഓളം സിനിമകളില്‍ ഷക്കീല അഭിനയിച്ചിട്ടുണ്ട്. ഏകദേശം 40 അഡള്‍ട്ട് ( ‘എ’ പടം) മൂവികളില്‍ ഷക്കീല അഭിനയിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആര്‍.ജെ.പ്രസാദ് സംവിധാനം ചെയ്ത കിന്നാരത്തുമ്പികള്‍ എന്ന ചിത്രമാണ് ഷക്കീലയ്ക്ക് കൂടുതല്‍ ജനകീയ പരിവേഷം ചാര്‍ത്തികൊടുത്തത്.

 

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago