Categories: latest news

വരുന്നു സേതുരാമയ്യര്‍ സിബിഐ; കൈ പിന്നില്‍ കെട്ടി മമ്മൂട്ടിയുടെ മാസ് സ്റ്റില്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നായ സേതുരാമയ്യര്‍ സിബിഐ വീണ്ടും അവതരിച്ചു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ആദ്യ സ്റ്റില്‍ സാക്ഷാല്‍ മമ്മൂട്ടി തന്നെ പങ്കുവച്ചു. സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

കൈ പിറകില്‍ കെട്ടിയിട്ടുള്ള, സേതുരാമയ്യര്‍ സിബിഐയുടെ ഐക്കോണിക്ക് പോസിലുള്ള ഫൊട്ടോയാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. ”ഒഫീഷ്യല്‍ ലീക്ക്,” എന്ന് അടിക്കുറിപ്പ് നല്‍കിയാണ് മെഗാസ്റ്റാര്‍ ഫൊട്ടോ പങ്കുവച്ചത്.

Mammootty

അയ്യര്‍ കൈ പിന്നില്‍ കെട്ടിയത് എങ്ങനെ? അത് മമ്മൂട്ടിയുടെ സംഭാവന

സിബിഐ സീരിസിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനു പ്രത്യേക ശൈലിയും ഭാഷയുമുണ്ട്. കൈ പിറകില്‍ കെട്ടിയുള്ള മമ്മൂട്ടിയുടെ നടപ്പും അളന്നുമുറിച്ചുള്ള ഡയലോഗ് ഡെലിവറിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിബിഐ ഉദ്യോഗസ്ഥന്‍ ഒരു പട്ടരു കഥാപാത്രമാകട്ടെ എന്നു തീരുമാനിച്ചത് മമ്മൂട്ടിയാണ്. സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തിനു തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ആദ്യമിട്ട പേര് അലി ഇമ്രാന്‍ എന്നാണ്. എന്നാല്‍, ഈ കേസന്വേഷണത്തിനു പട്ടരു കഥാപാത്രം പോരെ എന്ന് മമ്മൂട്ടി എസ്.എന്‍.സ്വാമിയോട് ചോദിക്കുകയായിരുന്നു. പട്ടരു കഥാപാത്രത്തിനു ചേര്‍ന്ന ചില ബോഡി ലാഗ്വേജ് പോലും മമ്മൂട്ടി എസ്.എന്‍.സ്വാമിയെ അഭിനയിച്ചു കാണിക്കുകയായിരുന്നു. കൈ പിറകില്‍ കെട്ടി സിബിഐ ഉദ്യോഗസ്ഥന്‍ നടക്കുന്നത് പോലും മമ്മൂട്ടിയുടെ സംഭാവനയാണെന്നും ഇതൊക്കെ കണ്ട് താന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നെന്നും എസ്.എന്‍.സ്വാമി പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്.

 

 

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

19 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

19 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

19 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

19 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

20 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

20 hours ago