Categories: latest news

ദിലീപിന്റെ അഞ്ച് അണ്ടര്‍റേറ്റഡ് സിനിമകള്‍ ഏതൊക്കെയാണെന്ന് അറിയുമോ?

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ അതിവേഗം സ്വീകരിക്കപ്പെട്ട നടനാണ് ദിലീപ്. തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചതോടെ ദിലീപിന് ജനപ്രിയ നായകന്‍ പരിവേഷവും ലഭിച്ചു. പഞ്ചാബിഹൗസ്, ഈ പറക്കും തളിക, സിഐഡി മൂസ, കല്ല്യാണരാമന്‍, റണ്‍വേ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് ദിലീപ് മലയാളത്തിനു സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍, ദിലീപ് മികച്ച പ്രകടനം നടത്തിയിട്ടും പ്രേക്ഷകര്‍ക്കിടയില്‍ അധികം ചര്‍ച്ചയാകാത്ത ചില ദിലീപ് കഥാപാത്രങ്ങളുണ്ട്. അത്തരത്തില്‍ അണ്ടര്‍റേറ്റഡ് ആയ അഞ്ച് ദിലീപ് കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ഗോപിനാഥ മേനോന്‍ (കഥാവശേഷന്‍)

ദിലീപിന്റെ ഏറ്റവും അണ്ടര്‍റേറ്റഡായ കഥാപാത്രമാണ് കഥാവശേഷനിലെ ഗോപിനാഥ മേനോന്‍. വളരെ പക്വതയോടെയാണ് ദിലീപ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ടി.വി.ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്.

2. ശാന്തനു (അരികെ)

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അരികെയിലെ ശാന്തനു എന്ന കഥാപാത്രം ദിലീപിന്റെ കൈയില്‍ ഭദ്രമായിരുന്നു. വൈകാരികമായി അഭിനയിച്ചു ഫലിപ്പിക്കേണ്ട സീനുകളെ ദിലീപ് ഗംഭീരമാക്കി.

Dileep

3. ജോസൂട്ടി (ലൈഫ് ഓഫ് ജോസൂട്ടി)

ജീത്തു ജോസഫ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയിലെ നിഷ്‌കളങ്കനായ ജോസൂട്ടിയും ദിലീപിന്റെ കൈയില്‍ ഭദ്രമായിരുന്നു. സിനിമ ശരാശരി വിജയത്തില്‍ ഒതുങ്ങിയെങ്കിലും ദിലീപിന്റെ കഥാപാത്രം വളരെ മികച്ചതായിരുന്നു.

4. രൂപേഷ് നമ്പ്യാര്‍ ( Love 24*7)

മാധ്യമപ്രവര്‍ത്തകന്റെ വേഷത്തില്‍ ദിലീപ് അഭിനയിച്ച ചിത്രമാണ് Love 24*7. രൂപേഷ് നമ്പ്യാര്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ശ്രീബാല കെ.മേനോന്‍ ആണ് സിനിമ സംവിധാനം ചെയ്തത്.

5. അജിത്ത് തോമസ് (കല്‍ക്കട്ട ന്യൂസ്)

അജിത്ത് തോമസ് എന്ന മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് കല്‍ക്കട്ട ന്യൂസില്‍ ദിലീപ് അഭിനയിച്ചത്. ബ്ലെസിയാണ് ഈ സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago