Categories: latest news

ഇപ്പോ ആരാ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത്, കുറേ അമ്മാവന്‍മാര്‍; ഇഷ്ടങ്ങളെ കുറിച്ച് അനിഖ

ബാലതാരമായി വന്ന് ഏറെ ആരാധകരെ ഉണ്ടാക്കിയെടുത്ത നടിയാണ് അനിഖ. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ ഇഷ്ടങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് അനിഖ ഇപ്പോള്‍. കേരളത്തില്‍ താമസിക്കുന്നതിനേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് ചെന്നൈയില്‍ ജീവിക്കാനാണെന്ന് അനിഖ പറയുന്നു. കേരളത്തിലെ എല്ലാ സ്ഥലങ്ങളും കണ്ടിട്ടുണ്ട്. ചെന്നൈയിലാണ് കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനുള്ളതെന്നും അനിഖ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര സജീവമല്ലെന്നാണ് അനിഖ പറയുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്‍സ്റ്റഗ്രാം ആണെന്നും അനിഖ അഭിമുഖത്തില്‍ പറഞ്ഞു. ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും താന്‍ അധികം ഉപയോഗിക്കാറില്ലെന്നും അനിഖ പറഞ്ഞു.

Anikha

ആരാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കൊക്കെ ഉപയോഗിക്കുന്നത്. കുറേ അമ്മാവന്‍മാര്‍ ഉപയോഗിക്കും. ഇന്‍സ്റ്റഗ്രാമിലാണ് ഞാന്‍ കൂടുതല്‍ ആക്ടീവ്. വാട്‌സ്ആപ്പില്‍ മെസേജ് അയച്ചാല്‍ ഞാന്‍ ചിലപ്പോ രണ്ട് ദിവസം കഴിഞ്ഞൊക്കെയാണ് തുറന്നുനോക്കുക. ഇന്‍സ്റ്റഗ്രാം ഇല്ലാതേയും ഞാന്‍ ജീവിക്കും. സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര ആക്ടീവാകാന്‍ ശ്രമിക്കാറില്ലെന്നും അനിഖ പറഞ്ഞു.

മോഡേണ്‍ വേഷങ്ങളേക്കാള്‍ പാരമ്പര്യ വസ്ത്രങ്ങളാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും തമിഴ്‌നാട്ടിലെ ബ്രേക്ക്ഫാസ്റ്റാണ് കൂടുതല്‍ താല്‍പര്യമെന്നും അനിഖ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago