Dileep and Sandra Thomas
‘വനിത’ മാഗസിനിലെ കവര്‍ചിത്രത്തെ അനുകൂലിച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപും കുടുംബവുമാണ് ജനുവരി ലക്കത്തിലെ വനിതയുടെ കവര്‍ ചിത്രം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാന്ദ്രയുടെ പ്രതികരണം.
ദിലീപിന്റെ മകള്‍ മഹാലക്ഷ്മിയെ മാത്രമേ തനിക്ക് ഇതില്‍ കാണാന്‍ കഴിയുന്നുള്ളൂവെന്നും മനുഷ്യത്വം എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു എന്നും സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Vanitha
സാന്ദ്രയുടെ കുറിപ്പ് ഇങ്ങനെ:
‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു.
എല്ലാവരെയും സ്‌നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അറിഹിക്കുന്നു.
‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ ‘
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…