Mammootty and Mohanlal
മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് മുകേഷ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ മുകേഷ് വാചാലനാകും.
ഉള്ളിലുള്ള കാര്യങ്ങളെല്ലാം അതേപടി എക്സ്പ്രസ് ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് മുകേഷിന്റെ അഭിപ്രായം. എന്ത് കാര്യമാണെങ്കിലും ഉള്ളില്‍ വച്ച് പെരുമാറുന്ന ശീലം മമ്മൂട്ടിക്ക് ഇല്ലെന്ന് മുകേഷ് പറയുന്നു. എന്നാല്‍, മമ്മൂട്ടിയില്‍ നിന്ന് നേരെ ഓപ്പോസിറ്റാണ് മോഹന്‍ലാലിന്റെ സ്വഭാവമെന്നും മുകേഷ് പറയുന്നു.
Mohanlal and Mammootty
‘ചെറിയ കാര്യം പോലും 16 കൊല്ലമൊക്കെ മോഹന്‍ലാല്‍ മനസില്‍ സൂക്ഷിക്കും. മമ്മൂട്ടിയുടെ നേരെ ഓപ്പോസിറ്റ് സ്വഭാവമുണ്ട് മോഹന്‍ലാലിന്. ഒരു സംവിധായകന്‍…പേര് പറയുന്നില്ല…അത് ചിലപ്പോള്‍ വലിയ പ്രശ്നമാകും. ആ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഡയറക്ടറായത്. സംവിധായകന്‍ ആയതിനു ശേഷം മോഹന്‍ലാല്‍ അദ്ദേഹത്തിനു ഡേറ്റ് കൊടുത്തിട്ടില്ല. 18 വര്‍ഷമായി. അതിനു കാരണമുണ്ട്. പണ്ട് ആ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിനോട് ഡ്രസ് മാറാന്‍ പറഞ്ഞു. ക്യാമറ ലൈറ്റപ്പ് ചെയ്തതിനു ശേഷം മാറാം എന്നായി മോഹന്‍ലാല്‍. പറ്റില്ല, ഇപ്പോള്‍ തന്നെ ഡ്രസ് മാറണം, ഡയറക്ടര്‍ പറഞ്ഞിട്ടാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ മോഹന്‍ലാലിനോട് പറഞ്ഞു. ഇതിന്റെ പേരില്‍ പിന്നീട് അയാള്‍ സംവിധായകന്‍ ആയപ്പോഴും ഡെറ്റ് കൊടുത്തില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ആ വിഷമം വരെ ഓര്‍ത്തിരിക്കുകയാണ്. ‘അവനാദ്യം എന്നെക്കൊണ്ട് ഡ്രസ് ചെയ്ഞ്ച് ചെയ്യിക്കട്ടെ’ എന്നാണ് ലാല്‍ പറയുന്നത്. ചെറിയ വിഷമമുണ്ടായ കാര്യം പോലും മോഹന്‍ലാല്‍ ഇങ്ങനെ ഓര്‍ത്തിരിക്കും. അതൊരു നെഗറ്റീവ് ആണെന്നാണ് ഞാന്‍ പറയുന്നത്,’ ഇന്ത്യ വിഷന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം തുറന്നുപറഞ്ഞത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…