Categories: latest news

എന്റെ മകന് 300 കാറുകളുണ്ട്; വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുല്‍ഖറിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കാറുകളോടുള്ള ഇഷ്ടത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഡ്രൈവറെ സൈഡ് സീറ്റിലിരുത്തി സ്വന്തമായി ഡ്രൈവ് ചെയ്യുന്ന സ്വഭാവക്കാരനാണ് മമ്മൂട്ടി. തനിക്ക് ഏറ്റവും കൂടുതല്‍ കമ്പം കാറുകളോട് ആണെന്ന് പഴയൊരു അഭിമുഖത്തില്‍ മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്. നൂറ് കാറുകള്‍ വാങ്ങണമെന്നാണ് ആഗ്രഹം. അതിനുള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഒരു കാറ് വാങ്ങാനേ കഴിയൂ എന്നാണ് ആ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്.

പിതാവിനെ പോലെ തന്നെയാണ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും. മമ്മൂട്ടിക്കുള്ള അതേ കാര്‍ ഭ്രാന്ത് ദുല്‍ഖറിനുമുണ്ട്. മാര്‍ക്കറ്റില്‍ ഇറങ്ങുന്ന പുത്തന്‍ വണ്ടി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. പിതാവിനെ പോലെ ദുല്‍ഖറും സ്വയം ഡ്രൈവ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ്.

Mammootty and Dulquer Salmaan

ചെറുപ്പം മുതലേ ദുല്‍ഖറിനും കാറുകളോട് ഇഷ്ടമുണ്ടെന്ന് മമ്മൂട്ടി പറയുന്നു. ചെറുപ്പത്തില്‍ ദുല്‍ഖറിന് മിനിയേച്ചര്‍ കാറുകളുടെ കളക്ഷന്‍ ഉണ്ടായിരുന്നു. ഏതാണ്ട് 300-ഓളം മിനിയേച്ചര്‍ കാറുകളാണ് ദുല്‍ഖറിന്റെ കളക്ഷന്‍ ശേഖരത്തില്‍ ഉണ്ടായിരുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. അതെല്ലാം യഥാര്‍ഥ കാറുകള്‍ ആയിരുന്നെങ്കില്‍ അതിലെല്ലാം കയറി ഡ്രൈവ് ചെയ്യാമല്ലോ എന്ന് താന്‍ ഇടയ്ക്കിടെ ആഗ്രഹിക്കാറുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago