രണ്ടായിരത്തിനുശേഷം മലയാള സിനിമയില്‍ ജനപ്രിയ നായക പരിവേഷം സ്വന്തമാക്കിയ നടനാണ് ദിലീപ്. സിഐഡി മൂസ, ഈ പറക്കും തളിക, കല്ല്യാണരാമന്‍, മീശമാധവന്‍ തുടങ്ങിയ സിനിമകളാണ് ദിലീപിന് മലയാള സിനിമയില്‍ താരപദവി സമ്മാനിച്ചത്. ഈ സിനിമകള്‍ ബോക്‌സ്ഓഫീസില്‍ ബംപര്‍ ഹിറ്റ് ആയപ്പോള്‍ ദിലീപിന്റെ താരമൂല്യം കൂടുകയായിരുന്നു. ഏതാണ്ട് മൂന്ന് കോടി രൂപ വരെ ദിലീപ് അക്കാലത്ത് പ്രതിഫലം നേടിയിരുന്നു !
മിമിക്രി വേദികളില്‍ നിന്നാണ് ദിലീപ് സിനിമയിലെത്തുന്നത്. മിമിക്രി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് സ്റ്റേജ് ഷോകള്‍ക്ക് പോകുമ്പോള്‍ താന്‍ വാങ്ങിയിട്ടുള്ള ഏറ്റവും കൂടിയ പ്രതിഫലം 300 രൂപയാണെന്ന് ദിലീപ് പറയുന്നു. ആദ്യ സിനിമയില്‍ നായകവേഷം ചെയ്യുമ്പോള്‍ ദിലീപ് വാങ്ങിയ പ്രതിഫലം വെറും പതിനായിരം രൂപയാണ്. മുന്നൂറ് രൂപയില്‍ നിന്ന് മൂന്ന് കോടി പ്രതിഫലത്തിലേക്കുള്ള ദിലീപിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു.
കമല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണുലോകത്തിലാണ് ദിലീപ് ആദ്യമായി സഹസംവിധായകന്റെ കുപ്പായമണിയുന്നത്. കമലിന്റെ സഹസംവിധായകനായ ദിലീപിന് ആ സിനിമയില്‍ വര്‍ക്ക് ചെയ്തതിനു ലഭിച്ച പ്രതിഫലം വെറും ആയിരം രൂപയാണ്! പിന്നീട് ദിലീപ് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി.
മാനത്തെ കൊട്ടാരം എന്ന സിനിമയിലാണ് ദിലീപ് ആദ്യമായി നായകനാകുന്നത്. ആദ്യമായി നായകനായി അഭിനയിച്ച മാനത്തെ കൊട്ടാരത്തില്‍ ദിലീപിന്റെ പ്രതിഫലം 10,000 രൂപയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നടന്‍മാരില്‍ ഒരാളാകുകയായിരുന്നു ദിലീപ്. മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്ന പ്രതിഫലത്തിന്റെ തൊട്ടടുത്ത് വരെ രണ്ടായിരത്തിനു ശേഷം ദിലീപ് എത്തിയിട്ടുണ്ട്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…