Categories: Gossips

‘നിങ്ങള്‍ എത്രദിവസം കൊണ്ടാണ് കേശുവേട്ടനെ കണ്ടുതീര്‍ത്തത്?’ ദിലീപ് ചിത്രത്തെ ട്രോളി നടി അശ്വതി

വലിയ പ്രതീക്ഷകളോടെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത സിനിമയാണ് ‘കേശു ഈ വീടിന്റെ നാഥന്‍’. ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ പിറന്ന കേശു റിലീസിന് മുന്‍പേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍, ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മോശം അഭിപ്രായമാണ് കേട്ടത്. നാദിര്‍ഷയുടെ കോമഡികളൊന്നും വര്‍ക്കൗട്ട് ആയിട്ടില്ലെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്. നിരവധി പേര്‍ സിനിമയെ ട്രോളിയും രംഗത്തെത്തിയിരുന്നു. നടി അശ്വതിയും ദിലീപ് ചിത്രത്തെ ട്രോളി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു.

‘ അങ്ങനെ ഒന്നാം തീയതി മുതല്‍ കാണാന്‍ തുടങ്ങിയ കേശുവേട്ടനെ ഇന്നലെ ഒരുവിധം കണ്ടുതീര്‍ത്തു. കേള്‍ക്കട്ടെ നിങ്ങളെല്ലാവരും എത്ര ദവിസം എടുത്തു കണ്ടു തീര്‍ക്കാന്‍’ എന്നാണ് അശ്വതി സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരിക്കുന്നു. സിനിമ അത്രയും മോശമാണെന്നാണ് താരം ഉദ്ദേശിച്ചത്.

Keshu ee Veedinte Naadhan

അശ്വതിയുടെ പോസ്റ്റിന് താഴെ ദിലീപ് ആരാധകര്‍ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തു. അധിക്ഷേപ കമന്റുകളോടും രസകരമായ രീതിയിലാണ് അശ്വതി പ്രതികരിച്ചിരിക്കുന്നത്. ‘അപ്പോ എല്ലാവരും ചീത്ത വിളിച്ചു കഴിഞ്ഞോ’ എന്നാണ് സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് അശ്വതിയുടെ മറുചോദ്യം.

കേശു ഈ വീടിന്റെ നാഥന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്. ഉര്‍വശിയാണ് ദിലീപിന്റെ ഭാര്യയായി അഭിനയിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

3 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

3 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

3 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

21 hours ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

21 hours ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

21 hours ago