Categories: latest news

‘ ഇയാളൊരു പീഡനക്കേസിലെ പ്രതിയാണെന്ന് അറിയില്ലേ’; ‘വനിത’യ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

മലയാള മനോരമ കുടുംബത്തില്‍ നിന്നുള്ള ‘വനിത’ മാഗസിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. നടിയെ ആക്രമിച്ച കേസില്‍ പ്രതി പട്ടികയിലുള്ള നടന്‍ ദിലീപിനെ മാഗസിന്റെ കവര്‍ചിത്രമാക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.

ജനുവരി ലക്കത്തിലാണ് ദിലീപിനേയും ഭാര്യ കാവ്യ മാധവനേയും മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരേയും കവര്‍ചിത്രമാക്കി നല്‍കിയിരിക്കുന്നത്. സ്ത്രീകളുടെ മാഗസിനില്‍ ദിലീപിന്റെ ചിത്രം നല്‍കിയത് ശരിയായില്ലെന്നാണ് സ്ത്രീകള്‍ അടക്കം വിമര്‍ശിച്ചിരിക്കുന്നത്.

‘ഒറ്റ പ്രാര്‍ത്ഥന മാത്രം’ ദിലീപ് കുടുംബസമേതം എന്ന പേരില്‍ താരകുടുംബത്തിന്റെ എക്‌സ്‌ക്ലൂസീവ് അഭിമുഖവും വാരികയിലുണ്ട്.

Dileep

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച് പഴുതുകള്‍ അടയ്ക്കാനാണ് പൊലീസ് നീക്കം. ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ കേസില്‍ നിര്‍ണായകമായിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ കോടതി അന്വേഷണസംഘത്തിനു അനുമതി നല്‍കി. ഈ രഹസ്യമൊഴി ദിലീപിന് തിരിച്ചടിയാകും. എറണാകുളം സി.ജെ.എം. കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തിയത്. അടുത്തദിവസം തന്നെ മജിസ്‌ട്രേറ്റ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തും.

 

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

4 hours ago

സാരിയില്‍ അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

23 hours ago