Categories: Gossips

ദിലീപിന് ഊരാക്കുടുക്കായി പൊലീസിന്റെ നിലപാട്, ജനപ്രിയ നായകന് വഴങ്ങാതെ സര്‍ക്കാരും; രഹസ്യമൊഴിയെടുക്കാന്‍ കോടതി അനുമതി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച് പഴുതുകള്‍ അടയ്ക്കാന്‍ പൊലീസ് നീക്കം. ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ കേസില്‍ നിര്‍ണായകമായിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാന്‍ കോടതി അന്വേഷണസംഘത്തിനു അനുമതി നല്‍കി. ഈ രഹസ്യമൊഴി ദിലീപിന് തിരിച്ചടിയാകും.

എറണാകുളം സി.ജെ.എം. കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയത്. അടുത്തദിവസം തന്നെ മജിസ്ട്രേറ്റ് ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തും.

Dileep

ആക്രമണത്തെ അതിജീവിച്ച നടിക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ പരിരക്ഷയും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് അന്വേഷണസംഘം വിചാരണ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ദിലീപിനെതിരെ നിലനില്‍ക്കുന്നത് ഗൂഢാലോചനക്കുറ്റം ആയതിനാല്‍ ഒരുകാലത്ത് ദിലീപിന്റെ വിശ്വസ്തരില്‍ ഒരാള്‍ കൂടിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകും. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചിരുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദീലിപിന് ലഭിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. കേസില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്.

 

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി അനിഖ

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…

16 hours ago

തനിക്ക് ഒരുപാട് പണം ചിലവായി; റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനെക്കുറിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

16 hours ago

വ്‌ളോഗിംഗ് അത്ര ഏളുപ്പമുള്ള പണിയല്ല: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…

17 hours ago

മിമിക്രി തുടങ്ങിയത് നായയെ അനുകരിച്ച്: രമേഷ് പിഷാരടി

തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…

17 hours ago

എന്റ ഭാര്യയാണ് ലോകത്തിലെ ഏറ്റവും സുന്ദരി: ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

17 hours ago

കുഞ്ഞ് വയറ്റില്‍ കിടന്ന് നന്നായി ചവിട്ടുന്നുണ്ട്: ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

17 hours ago