Jagathy and Mallika
മലയാളികളുടെ പ്രിയ നടനാണ് ജഗതി ശ്രീകുമാര്‍. 2012 ല്‍ ഒരു വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനു ശേഷമാണ് ജഗതി സിനിമയില്‍ നിന്ന് മാറിനിന്നത്. വീല്‍ ചെയറിലാണ് ഇപ്പോള്‍ ജഗതി. വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാന്‍ ജഗതി ആഗ്രഹിക്കുന്നുണ്ട്. അണിയറയില്‍ അതിനുള്ള അവസരങ്ങളും ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട താരമാണ് ജഗതി. എന്നാല്‍, അതോടൊപ്പം ഗോസിപ്പ് കോളങ്ങളിലും ജഗതിയുടെ പേര് ചര്‍ച്ചയായിരുന്നു. നടി മല്ലികയുമായി ബന്ധപ്പെട്ടാണ് ജഗതിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. 1976 ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധം അധികനാള്‍ നിലനിന്നില്ല. മൂന്ന് വര്‍ഷത്തെ ബന്ധത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. 1979 ലാണ് നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയത്. ഇരുവര്‍ക്കും മക്കളില്ല.
Jagathy Sreekumar
നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ജഗതിയും മല്ലികയും വിവാഹം കഴിച്ചത്. കലാലയത്തില്‍ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിച്ചത്. കലോത്സവങ്ങളില്‍ ഇരുവരും സ്ഥിരം സാന്നിധ്യമായിരുന്നു. അങ്ങനെ ഇരുവരും അടുക്കുകയും സൗഹൃദത്തിലാകുകയും ചെയ്തു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. മദ്രാസിലേക്ക് ഒളിച്ചോടുകയായിരുന്നു. മല്ലിക സിനിമയില്‍ സജീവമാകുകയും ജഗതിക്ക് അവസരങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്തു. ഇരുവര്‍ക്കുമിടയില്‍ ഈഗോ ക്ലാഷിന് ഇത് കാരണമായി. അതിനിടെ മല്ലിക സുകുമാരനുമായി സൗഹൃദത്തിലായി.
വിവാഹശേഷം മദ്രാസിലെത്തിയപ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. ജഗതിക്ക് സിനിമയില്‍ അവസരങ്ങള്‍ വളരെ കുറവായിരുന്നു. സാമ്പത്തികമായി കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ ഇരുവരും നന്നായി ബുദ്ധിമുട്ടി. ഇതിനിടയില്‍ മല്ലികയ്ക്ക് വീണ്ടും സിനിമയില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിച്ചു. ഇത് ഇരുവര്‍ക്കുമിടയില്‍ ഈഗോ പ്രശ്നങ്ങള്‍ക്ക് കാരണമായെന്നാണ് അക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചത്. ഈഗോ പ്രശ്നങ്ങളും മല്ലികയ്ക്ക് സുകുമാരുമായുള്ള ബന്ധവും പിന്നീട് ജഗതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നതിലേക്ക് എത്തുകയായിരുന്നു.
കിടിലന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…