Mammootty and Jagathy
മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജന്മദിനമാണ് ഇന്ന്. മലയാള സിനിമാലോകം ഒന്നടങ്കം ജഗതിക്ക് ജന്മദിനാശംസകള്‍ നേരുകയാണ്.
1950 ജനുവരി അഞ്ചിനാണ് ജഗതിയുടെ ജനനം. തന്റെ 72-ാം ജന്മദിനമാണ് ജഗതി ഇന്ന് ആഘോഷിക്കുന്നത്. തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബാംഗങ്ങളുമൊത്താണ് ജഗതിയുടെ പിറന്നാള്‍ ആഘോഷം. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയേക്കാള്‍ മുതിര്‍ന്ന ആളാണ് ജഗതി. ഇരുവരും തമ്മില്‍ ഒന്നര വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്. മമ്മൂട്ടിക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് 70 വയസ് പൂര്‍ത്തിയായത്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം.
Jagathy Sreekumar
2012 ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ജഗതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അതിനുശേഷം ജഗതി അഭിനയരംഗത്ത് സജീവമല്ല. വീല്‍ ചെയറിലാണ് താരം ഇപ്പോള്‍. മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗത്തിലൂടെ വീണ്ടും സിനിമയില്‍ മുഖം കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് ജഗതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ അഞ്ചില്‍ ജഗതിയും അഭിനയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജഗതിയുടെ ആരോഗ്യനില കണക്കിലെടുത്ത് തിരുവനന്തപുരത്തെ വീട്ടിലായിരിക്കും ജഗതി അഭിനയിക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുകയെന്നാണ് വിവരം.
കിടിലന്‍ ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…