കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന. സിനിമ തിയറ്ററുകളില്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ വ്യാപനത്തിന്റെ ആശങ്ക കൂടി കണക്കിലെടുത്ത് സിനിമ തിയറ്ററുകള്‍ ഒരു മാസത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ശീതീകരിച്ച മുറികളിലും ഹാളുകളിലും രോഗവ്യാപനം തീവ്രമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് തിയറ്ററുകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ആലോചിക്കുന്നത്.
അതേസമയം, വാരാന്ത്യ ലോക്ക്ഡൗണ്‍ അടക്കമുള്ള കാര്യങ്ങളും കേരളം പരിഗണിക്കുന്നു. തമിഴ്നാട്ടില്‍ ഞായര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ തമിഴ്നാട്ടിനേക്കാള്‍ കൂടുതലാണ് കേരളത്തിലെ കോവിഡ് വ്യാപനം. ഈ സാഹചര്യത്തിലാണ് കേരളവും ഞായര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഞായര്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കും. രാത്രി കര്‍ഫ്യു പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കടകളുടെ പ്രവര്‍ത്തന സമയത്തിലും നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…