Categories: Gossips

1975 ല്‍ മമ്മൂട്ടിയും ഞാനും ഒരുമിച്ച് നാടകം കളിച്ചിട്ടുണ്ട്, അന്ന് എല്ല് പോലെ ക്ഷീണിച്ചായിരുന്നു അദ്ദേഹം; ഓര്‍മകള്‍ പങ്കുവച്ച് പൗളി വില്‍സന്‍

നിരവധി രസകരമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത അഭിനേത്രിയാണ് പൗളി വില്‍സന്‍. നാടക രംഗത്തു നിന്നാണ് പൗളി സിനിമയിലേക്ക് എത്തിയത്. ഒരുകാലത്ത് നാടക വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന പൗളി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്കൊപ്പവും നാടകം കളിച്ചിട്ടുണ്ട്. ഇതേ കുറിച്ചുള്ള ഓര്‍മകള്‍ പൗളി പഴയൊരു അഭിമുഖത്തില്‍ പങ്കുവച്ചിട്ടുണ്ട്.

1975 ല്‍ സബര്‍മതി എന്ന നാടകത്തിലാണ് പൗളിയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. ആ സമയത്ത് മമ്മൂട്ടി ഇപ്പോഴത്തെ പോലെയായിരുന്നില്ല. എല്ല് പോലെ ക്ഷീണിച്ചൊരു ശരീരമായിരുന്നു അക്കാലത്ത് മമ്മൂട്ടിയുടേതെന്ന് പൗളി ഓര്‍ക്കുന്നു. എന്നാല്‍, കാണാന്‍ സുന്ദരനായിരുന്നു. അന്നും മമ്മൂട്ടിയുടെ മുഖം നല്ല ഭംഗിയുള്ളതായിരുന്നെന്നും പൗളി പറഞ്ഞു.

Mammootty

അണ്ണന്‍ തമ്പി എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ഒരു സീനില്‍ പൗളി അഭിനയിച്ചിട്ടുണ്ട്. നാടക വേദികളില്‍ നിന്ന് തന്നെ മമ്മൂട്ടിയുമായി പരിചയമുണ്ടായിരുന്നെങ്കിലും അണ്ണന്‍ തമ്പിയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ താന്‍ മമ്മൂട്ടിയുടെ അടുത്ത് പോയി സംസാരിച്ചില്ലെന്ന് പൗളി പറയുന്നു. തന്റെ രൂപമൊക്കെ ആകെ മാറിയെന്നും മമ്മൂട്ടി വലിയ സ്റ്റാര്‍ ആയെന്നും ഓര്‍ത്താണ് അന്ന് പോകാതിരുന്നത്. എന്നാല്‍, താന്‍ അണ്ണന്‍ തമ്പിയില്‍ അഭിനയിക്കാന്‍ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ മമ്മൂട്ടി ഇത് പൗളിയല്ലേ, എന്തേ എന്റെ അടുത്തേക്ക് വരാത്തത് എന്നു ചോദിച്ചു തന്റെ അരികിലേക്ക് എത്തിയെന്നും പൗളി ഓര്‍ക്കുന്നു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

22 hours ago

ബോള്‍ഡ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ചിരിച്ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

22 hours ago

ചുവപ്പ് സാരിയില്‍ അടിപൊളിയായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

22 hours ago

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago