Fahad and Andrea (Annayum Rasoolum)
അന്നയും റസൂലും എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നവരാണ് ഫഹദ് ഫാസില്‍-ആന്‍ഡ്രിയ ജെറമിയ കൂട്ടുകെട്ട്. എന്നാല്‍, സിനിമയ്‌ക്കൊപ്പം ഇരുവരുമായി ബന്ധപ്പെട്ട് ഗോസിപ്പുകളും ഉണ്ടായിരുന്നു. അന്നയും റസൂലിനും ശേഷം ഫഹദും ആന്‍ഡ്രിയയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നെന്നും ഫഹദ് തന്റെ പ്രണയം ആന്‍ഡ്രിയയെ അറിയിച്ചു എന്ന തരത്തിലും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഫഹദ് ആന്‍ഡ്രിയയെ പ്രൊപ്പോസ് ചെയ്തെന്നും എന്നാല്‍ ആന്‍ഡ്രിയ ‘നോ’ പറയുകയായിരുന്നെന്നും ആയിരുന്നു മറ്റൊരു ഗോസിപ്പ്.
ഈ ഗോസിപ്പുകള്‍ക്കിടെ മറ്റൊരു ഫഹദ് ചിത്രത്തിലേക്ക് ആന്‍ഡ്രിയയെ കാസ്റ്റ് ചെയ്തിരുന്നു. അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലേക്കാണ് ഫഹദിന്റെ നായികയായി ആന്‍ഡ്രിയയെ പരിഗണിച്ചിരുന്നത്. എന്നാല്‍, ഈ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ആന്‍ഡ്രിയ നിഷേധിക്കുകയായിരുന്നു. ഡേറ്റ് ഇല്ലെന്ന് പറഞ്ഞാണ് ആന്‍ഡ്രിയ നോര്‍ത്ത് 24 കാതത്തിലേക്കുള്ള ക്ഷണം നിരസിച്ചതെന്നാണ് അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഫഹദുമായുള്ള ഗോസിപ്പുകളെ പേടിച്ചാണ് താരം പിന്‍മാറിയതെന്നായിരുന്നു വാര്‍ത്തകള്‍.
Andrea Jeramiah
അന്നയും റസൂലും സിനിമയില്‍ ആന്‍ഡ്രിയയും ഫഹദും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. സിനിമയിലെ ഇരുവരുടേയും ലിപ് ലോക്ക് ചുംബന സീന്‍ മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ചുംബന സീനുകളില്‍ ഒന്നാണ്.
നോര്‍ത്ത് 24 കാതത്തിലേക്കുള്ള ക്ഷണം നിരസിച്ച ശേഷം പൃഥ്വിരാജ് ചിത്രം ലണ്ടന്‍ ബ്രിഡ്ജിലാണ് ആന്‍ഡ്രിയ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയിലും ആന്‍ഡ്രിയ വളരെ സജീവമാണ്. തന്റെ പുത്തന്‍ ചിത്രങ്ങള്‍ ആന്‍ഡ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന്‍ കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…