Mammootty and Mukesh
സിനിമയില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും വളരെ അടുത്ത ബന്ധമുള്ളവരാണ് മമ്മൂട്ടിയും മുകേഷും. സിനിമയില്‍ എത്തിയ കാലം മുതല്‍ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴവും പരപ്പും മലയാളികള്‍ നേരിട്ടുകണ്ടിട്ടുണ്ട്. മമ്മൂട്ടിയുടെ അനിയനായും ബന്ധുവായും സുഹൃത്തായുമെല്ലാം മുകേഷ് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, മുകേഷ് നായകനായി അഭിനയിച്ച ഒരു സിനിമയില്‍ മമ്മൂട്ടി ഉപനായകനായി അഭിനയിക്കേണ്ടിവന്നിട്ടുണ്ട്. ആ സിനിമ ഏതെന്ന് അറിയാമോ?
1982 ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് വെള്ളിത്തിരയില്‍ എത്തിയത്. ഈ സിനിമയില്‍ മുകേഷ് ആയിരുന്നു പ്രധാന ഹീറോ. ബലൂണില്‍ മമ്മൂട്ടിയും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍, ഉപനായക വേഷത്തില്‍ ആണെന്ന് മാത്രം. അന്ന് മുതല്‍ മുകേഷുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് മമ്മൂട്ടി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
Mammootty and Mukesh
മുകേഷ് ആദ്യമായി നായകനായി എത്തിയ ചിത്രം ബലൂണ്‍ ആണെങ്കിലും 1989 ല്‍ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിങ്ങിലാണ് മുകേഷ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷം നിരവധി കഥാപാത്രങ്ങള്‍ മുകേഷിനെ തേടിയെത്തി. സിബി മലയില്‍ ചിത്രം തനിയാവര്‍ത്തനത്തില്‍ മമ്മൂട്ടിയുടെ സഹോദരനായി മുകേഷ് അഭിനയിച്ചിട്ടുണ്ട്.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…