Lakshmi Sharma
വ്യക്തിജീവിതത്തെ കുറിച്ച് മനസു തുറന്ന് നടി ലക്ഷ്മി ശര്‍മ. വിവാഹം, കുടുംബം എന്നീ കാര്യങ്ങളെ കുറിച്ചാണ് ലക്ഷ്മി സംസാരിക്കുന്നത്. വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും എന്നാല്‍ അത് നടക്കുന്നില്ലെന്നും ലക്ഷ്മി പറയുന്നു.
വിവാഹത്തിനായി നേരത്തെ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ സിനിമ നടിയായതിനാല്‍ വരുന്ന വിവാഹാലോചനകള്‍ എല്ലാം മുടങ്ങിപ്പോകുന്ന അവസ്ഥയാണെന്ന് ലക്ഷ്മി പറയുന്നു. അഭിനയം വിവാഹത്തിനു തടസ്സമാകുന്നു എന്നാണ് നടിയുടെ തുറന്നുപറച്ചില്‍.
Lakshmi Sharma
2009ല്‍ നിശ്ചയത്തിനു കുറച്ചു ദിവസം മുന്‍പ് വരന്‍ പിന്മാറി ലക്ഷ്മിയുടെ വിവാഹം മുടങ്ങിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചനകള്‍ ഒന്നും വന്നിട്ടില്ല. സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം എന്നാണ് താരം പറയുന്നത്. പ്രണയ വിവാഹത്തില്‍ ലക്ഷ്മിക്ക് താത്പര്യമില്ല. തനിക്ക് പ്രായം കടന്നു പോവുകയാണെന്നും ഏതൊരു പെണ്ണിനേയും പോലെ ഒരുനല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും ലക്ഷ്മി ശര്‍മ പറയുന്നു.
ബ്ലസി ചിത്രം പളുങ്കില്‍ മമ്മൂട്ടിയുടെ നായികയായി വന്നാണ് ലക്ഷ്മി ശര്‍മ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ദ്രോണ, പാസഞ്ചര്‍, കേരള പൊലീസ്, ചിത്രശലഭങ്ങളുടെ വീട്, മകരമഞ്ഞ് തുടങ്ങി ശ്രദ്ധേയമായ സിനിമകളിലും ലക്ഷ്മി അഭിനയിച്ചു.
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…