Categories: Gossips

‘പുറത്തിറങ്ങുമ്പോള്‍ ഞാന്‍ പര്‍ദ്ദ ധരിക്കും’; കാരണം വെളിപ്പെടുത്തി നടി അനുമോള്‍

മിനിസ്‌ക്രീനിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അനുമോള്‍. ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കാണ് അനുവിനെ കൂടുതല്‍ പോപ്പുലറാക്കിയത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

താന്‍ പുറത്തിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിക്കുന്നതിനെ കുറിച്ച് അനുമോള്‍ തുറന്നുപറയുകയാണ്. പര്‍ദ്ദ ധരിച്ച് മാത്രം പുറത്തിറങ്ങുന്നത് എന്തിനാണെന്ന് താരം ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. മാളുകളില്‍ പോയാല്‍ എല്ലാ കടകളിലും കയറിയിറങ്ങുന്ന ശീലം തനിക്കുണ്ടെന്നും അതുകൊണ്ടാണ് പര്‍ദ്ദയിട്ട് പുറത്തിറങ്ങുന്നതെന്നും അനുമോള്‍ പറയുന്നു.

Anumol

‘ഞാന്‍ പുറത്തേക്കിറങ്ങുമ്പോള്‍ പര്‍ദ്ദ ധരിച്ച് മാത്രമെ ഇറങ്ങാറുള്ളു. എനിക്ക് മാളുകളില്‍ പോയാല്‍ എല്ലാ കടകളിലും കയറി ഇറങ്ങണം. ഞാന്‍ ഇങ്ങനെ കയറി ഇറങ്ങുന്നത് കാണുമ്പോള്‍ ആര്‍ട്ടിസ്റ്റായകൊണ്ട് ആളുകള്‍ വിചാരിക്കരുതല്ലോ. ഞാന്‍ എന്താണിങ്ങനെ എല്ലായിടത്തും കയറി ഇറങ്ങുന്നതെന്ന്. പിന്നെ ശരീരം ടാന്‍ ആകാതിരിക്കാന്‍ കൂടി വേണ്ടിയാണ് എന്നത് മറ്റൊരു സത്യം. ചിലപ്പോള്‍ നമ്മള്‍ പുറത്ത് പോകുമ്പോള്‍ ആളുകള്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ ഓടി വരും അപ്പോള്‍ ചെറിയ ആള്‍ക്കൂട്ടം ഉണ്ടാകും. കൂടി നില്‍ക്കുന്നവരെല്ലാം സ്‌നേഹം കൊണ്ട് വന്നവരാണെങ്കിലും പരിസരത്തുള്ള മറ്റുള്ളവര്‍ക്കും സെക്യൂരിറ്റി ചേട്ടന്മാര്‍ക്കും അത് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് പരമാവധി അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാറുണ്ട്. ബസില്‍ യാത്ര ചെയ്യാനും ഞാന്‍ പര്‍ദ്ദ ധരിക്കാറുണ്ട്,’ അനുമോള്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago