Categories: Gossips

ഹോമോസെക്ഷ്വല്‍ കഥാപാത്രമാണോ പുഴുവില്‍? മമ്മൂട്ടിയുടേത് ഇതുവരെ കാണാത്ത മേക്കോവര്‍; അടിമുടി ക്രൂരന്‍ വര്‍മ സാര്‍

എഴുപതാം വയസ്സിലും രണ്ടും കല്‍പ്പിച്ചാണ് മമ്മൂട്ടി. തന്റെ സിനിമ കരിയറില്‍ തികച്ചും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കാന്‍ മമ്മൂട്ടി ആഗ്രഹിക്കുന്നതിന്റെ സൂചനയാണ് നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന ‘പുഴു’ എന്ന സിനിമ. അടിമുടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുന്നത്.

ഇന്നലെയാണ് പുഴു ടീസര്‍ പുറത്തിറങ്ങിയത്. അരമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിന് 24 മണിക്കൂര്‍ ആകും മുന്‍പ് 10 ലക്ഷം യൂട്യൂബ് കാഴ്ചക്കാര്‍ പിന്നിട്ടു. മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തിന്റെ അനാവരണം മാത്രമാണ് ഈ ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ വെറും മുപ്പത് സെക്കന്‍ഡ് കൊണ്ട് ഡയലോഗ് ഡെലിവറിയില്‍ പോലും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍.

Mammootty in Puzhu

ഹോമോസെക്ഷ്വല്‍ കഥാപാത്രമായാണോ മമ്മൂട്ടി പുഴുവില്‍ അഭിനയിക്കുന്നതെന്ന് സിനിമയുടെ ടീസര്‍ കണ്ട ശേഷം പലരും ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചയാണ് നടക്കുന്നത്. മകന്റെ കൈയില്‍ മമ്മൂട്ടി പിടിച്ചിരിക്കുന്നതും ഡയലോഗ് ഡെലിവറിയിലെ കണിശതയുമാണ് പല ഊഹാപോഹങ്ങള്‍ക്കും കാരണമായിരിക്കുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത വില്ലന്‍ ടച്ചുള്ള കഥാപാത്രമാണ് പുഴുവിലെ വര്‍മ സാറിന്റേത് എന്നാണ് സിനിമയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടോക്‌സിങ് പാരന്റിങ് ആണ് സിനിമയുടെ പ്രമേയമെന്നും സൂചനയുണ്ട്. സ്വന്തം മകന്‍ പോലും വെറുക്കുന്ന അടിമുടി ക്രൂരനായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് വിവരം. സിനിമയില്‍ ഉടനീളം ഈ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം കൊണ്ട് മമ്മൂട്ടി പ്രേക്ഷകനെ വെറുപ്പിക്കുമെന്നും ആരാധകര്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ലുക്കുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍.…

5 hours ago

ഗംഭീര ലുക്കുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍..…

5 hours ago

ഗ്ലാമറസ് പോസുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

5 hours ago

കിടിലന്‍ ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

5 hours ago

അതിമനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

8 hours ago

അതീവ ഗ്ലാമറസായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

2 days ago