Categories: Gossips

അത് ചെയ്യാതെ നീ രക്ഷപ്പെടില്ല; ഹരിശ്രീ അശോകനോട് മമ്മൂട്ടി

സിനിമയിലെത്തിയ കാലം മുതല്‍ താടിവെച്ച് അഭിനയിക്കുന്ന നടനാണ് ഹരിശ്രീ അശോകന്‍. അനിയത്തിപ്രാവിലെ കോളേജ് വിദ്യാര്‍ഥിയുടെ വേഷം ചെയ്യുമ്പോഴും ഹരിശ്രീ അശോകന് കട്ടതാടിയുണ്ടായിരുന്നു. അപൂര്‍വ്വം ചില സിനിമകളില്‍ മാത്രമാണ് ഹരിശ്രീ അശോകന്‍ താടി വയ്ക്കാതെ അഭിനയിച്ചിട്ടുള്ളത്.

എന്തുകൊണ്ടാണ് താന്‍ താടി വടിച്ച് സിനിമയില്‍ അഭിനയിക്കാത്തതെന്ന് വെളിപ്പെടുത്തുകയാണ് ഹരിശ്രീ അശോകന്‍. ‘എനിക്ക് താടിയെടുക്കാന്‍ താത്പര്യമുണ്ടായിരുന്നു. ഞാന്‍ താടിവച്ചിട്ട് അതെടുക്കാനുള്ള സമയം കിട്ടിയില്ല. ഒരു സിനിമയില്‍ നിന്ന് അടുത്ത സിനിമയിലേക്കുള്ള പാച്ചിലായിരുന്നു. ആ സമയത്ത് താടി എടുക്കാന്‍ പറ്റിയില്ല. പിന്നീട് പല സിനിമകളിലും താടി എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍, വേണ്ട, താടിയുള്ള അശോകനെയാണ് എല്ലാവര്‍ക്കും ഇഷ്ടം എന്നായിരുന്നു ലഭിച്ച മറുപടികള്‍,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

Harisree Ashokan

‘ഞാന്‍ വി.എം.വിനുവേട്ടന്റെ ഒരു സിനിമയില്‍ അഭിനയിച്ചു. ജയറാം ഹീറോ ആയുള്ള സിനിമയില്‍. സൂര്യന്‍ എന്നായിരുന്നു സിനിമയുടെ പേര്. അതില്‍ ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നു. അതിനു വേണ്ടി ഞാന്‍ താടിയും മീശയും എടുത്തു. ആ സിനിമകളൊക്കെ വിചാരിച്ചത്ര ഹിറ്റാകാത്തതുകൊണ്ട് പലരും വിചാരിച്ചുകാണും, താടിയും മീശയും എടുത്ത് ചെയ്താല്‍ ശരിയാവില്ലെന്ന്. അന്ധവിശ്വാസത്തിന്റെ കലവറയാണല്ലോ സിനിമ. ആ സെറ്റില്‍ തന്നെ ഒരിടത്ത് ഷൂട്ട് ചെയ്യുമ്പോള്‍ ആള് കൂടി. അശോകേട്ടനുണ്ടല്ലോ എന്ന് അവര്‍ ചോദിച്ചപ്പോള്‍ മേക്കപ്പ് ചെയ്യുകയാണ്. ഇപ്പോ വിളിക്കാം എന്ന് ആരോ പറഞ്ഞു. മേക്കപ്പൊക്കെ കഴിഞ്ഞ് വന്നപ്പോള്‍ അവര്‍ക്ക് എന്നെ മനസ്സിലായില്ല. എന്നിട്ട് അവരുടെ അടുത്തുചെന്ന് ഞാന്‍ അശോകനാണ് എന്ന് പറഞ്ഞപ്പോള്‍, താടിയുള്ള അശോകനെയാണ് ഇഷ്ടമെന്ന് അവര്‍ പറഞ്ഞു,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

തന്റെ താടിയുമായി ബന്ധപ്പെട്ട് ഒരിക്കല്‍ മമ്മൂട്ടി പറഞ്ഞ കാര്യവും ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തി. ‘മമ്മുക്ക എന്നോട് ഇടക്കിടെ പറയാറുണ്ട്, നീ താടിയെടുക്കാതെ രക്ഷപ്പെടില്ല എന്ന്. എടുക്കാനുള്ള ഒരു വേഷം വരുമ്പോള്‍ അങ്ങനെ ചെയ്യാമെന്ന് ഞാനും പറയും.’ ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു.

 

 

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

മഞ്ജുവിന്റെ അച്ഛന്റെ കൈയ്യില്‍ നിന്നും നല്ല തെറി കിട്ടി; ദിലീപ്-മഞ്ജു വിവാഹത്തിന് കൂട്ടുനിന്നത് ഈ താരം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

2 hours ago

ബിഗ്‌ബോസില്‍ വിളിച്ചിരുന്നു, താന്‍ പോയില്ല; ഗായത്രി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്.…

2 hours ago

എളുപ്പത്തില്‍ പൈസ കിട്ടുമ്പോള്‍ അതിന്റെ സുഖം അനുഭവിച്ച് ക്രേസ് ആകും; സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…

2 hours ago

അനുഷ്‌കയെ മോശമായി ചിത്രീകരിച്ചു; പരാതിയുമായി ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുഷ്‌ക ഷെട്ടി.…

2 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

7 hours ago

സ്റ്റൈലിഷ് ലുക്കുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago