Categories: Gossips

മോഹന്‍ലാലിനൊപ്പമുള്ള സിനിമ പാതിവഴിയില്‍ മുടങ്ങി, ഭാഗ്യദോഷിയായ നായികയെന്ന് വിദ്യ ബാലനെ മുദ്രകുത്തി; 12 സിനിമകളില്‍ നിന്ന് വിദ്യ മാറ്റിനിര്‍ത്തപ്പെട്ടു

നടി വിദ്യ ബാലന്റെ 42-ാം ജന്മദിനമാണ് ഇന്ന്. ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത അഭിനേത്രിയാണ് വിദ്യ. ദേശീയ പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ വിദ്യ ഇക്കാലയളവില്‍ നേടിയെടുത്തു. വലിയൊരു താരമെന്ന നിലയിലാണ് വിദ്യ ബാലനെ ഇപ്പോള്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നതെങ്കിലും വിദ്യയുടെ തുടക്കകാലം അത്ര സുഖരമായിരുന്നില്ല. വിദ്യ ബാലന്‍ അഭിനയിച്ച ആദ്യ സിനിമ പുറത്തിറങ്ങാതിരുന്നത് താരത്തിന്റെ കരിയറിന് തുടക്കകാലത്ത് തിരിച്ചടിയായി. അതൊരു മലയാള സിനിമയായിരുന്നു. മോഹന്‍ലാലും ദിലീപും നായകന്‍മാരായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ നായികയായാണ് വിദ്യ ബാലനെ തീരുമാനിച്ചിരുന്നത്.

മോഹന്‍ലാലിനെയും ദിലീപിനെയും പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയാണ് ഷൂട്ടിങ് തുടങ്ങിയ ശേഷം ഉപേക്ഷിക്കേണ്ടി വന്നത്. വിദ്യ ബാലന്‍ ആയിരുന്നു സിനിമയില്‍ നായിക. വിദ്യ ബാലന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്. എന്നാല്‍, സിനിമ ഉപേക്ഷിച്ചതോടെ രാശിയില്ലാത്ത നായികയെന്ന വിശേഷണം വിദ്യ ബാലന് കിട്ടി. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വിദ്യക്ക് അവസരം കിട്ടാതെ പോയത് ഭാഗ്യദോഷിയായ നായിക എന്ന പേര് വീണതുകൊണ്ടാണ്. അക്കാലത്ത് ഏകദേശം 12 സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് വിദ്യ പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. വിദ്യ നായികയായാല്‍ ആ സിനിമ റിലീസ് ചെയ്തില്ലെങ്കിലോ എന്ന പേടിയായിരുന്നു പലര്‍ക്കും.

Vidya Balan and Mohanlal

‘ചക്രം’ എന്ന പേരിലാണ് മോഹന്‍ലാലിനെയും ദിലീപിനെയും വിദ്യ ബാലനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാന്‍ സംവിധായകന്‍ കമല്‍ ഉദ്ദേശിച്ചിരുന്നത്. ഏതാനും ദിവസത്തെ ഷൂട്ടിങ്ങും നടന്നു. എന്നാല്‍, പാതിവഴിയില്‍ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ലോഹിതദാസ് ആയിരുന്നു സിനിമയുടെ തിരക്കഥ. ഈ സിനിമ ഉപേക്ഷിച്ചതോടെ ചക്രം എന്ന പേരില്‍ തന്നെ ലോഹിതദാസ് മറ്റൊരു സിനിമ സംവിധാനം ചെയ്തു. പൃഥ്വിരാജിനെ നായകനാക്കിയ ചക്രത്തില്‍ മീര ജാസ്മിന്‍ ആയിരുന്നു നായിക. നേരത്തെ മോഹന്‍ലാലിനെയും ദിലീപിനെയും വിദ്യ ബാലനെയും ഉദ്ദേശിച്ചെഴുതിയ കഥയില്‍ ലോഹിതദാസ് ചെറിയ മാറ്റങ്ങള്‍ വരുത്തിയതാണെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാലിനെയും ദിലീപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള സിനിമ കമല്‍ ഉപേക്ഷിക്കാന്‍ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രത്തിനു പ്രാധാന്യം കൂടിയത് കൊണ്ട് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെന്നും അത് തൃപ്തികരമാവാത്തതിനാലാണ് ചിത്രം ഉപേക്ഷിച്ചതെന്നുമാണ് അന്ന് പുറത്തുവന്ന ഗോസിപ്പ്. എന്നാല്‍ ചിത്രം ഉപേക്ഷിക്കാന്‍ കാരണമായി പറയുന്ന മറ്റൊരു കാര്യമുണ്ട്. ചിത്രത്തിന്റെ തിരക്കഥ ആദ്യം പൂര്‍ത്തിയാക്കിയിരുന്നില്ല. കൂടാതെ പതിനാറു ദിവസം നീണ്ടു നിന്ന ഷൂട്ടിംഗിനിടയില്‍ നടന്ന അപകടത്തില്‍ നടന്‍ ദിലീപിന് പരുക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തിരുന്നു. തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം ചിത്രം വീണ്ടും തുടരാം എന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഒടുവില്‍ ചിത്രം ഉപേക്ഷിക്കപ്പെട്ടു.

അതേസമയം, പൃഥ്വിരാജിനെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചക്രം തിയറ്ററുകളില്‍ പരാജയമായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി സ്വാസിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

45 seconds ago

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

42 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

46 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

50 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago