Categories: Gossips

ചുംബന സീനില്‍ അഭിനയിക്കാന്‍ മടി; ഡിമാന്‍ഡുമായി കാവ്യ

മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് കാവ്യ മാധവന്‍. തന്റെ 37-ാം ജന്മദിനമാണ് കാവ്യ ഇന്നലെ ആഘോഷിച്ചത്. പ്രിയ താരത്തിനു ആശംസകള്‍ നേരുന്ന തിരക്കിലായിരുന്നു ആരാധകര്‍. അതിനിടയിലാണ് കാവ്യയുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവം പുറത്തുവരുന്നത്.

1991 ല്‍ പൂക്കാലം വരവായി എന്ന സിനിമയില്‍ ബാലതാരമായാണ് കാവ്യയുടെ അരങ്ങേറ്റം. അതിനുശേഷം മമ്മൂട്ടി ചിത്രം അഴകിയ രാവണനിലും കാവ്യ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണനില്‍ ഭാനുപ്രിയയായിരുന്നു നായിക. ഭാനുപ്രിയയുടെ കൗമാരകാലമാണ് കാവ്യ അവതരിപ്പിച്ചത്.

Kavya Madhavan

അഴകിയ രാവണനിലെ ഒരു രംഗത്തെ കുറിച്ച് സംവിധായകന്‍ കമല്‍ തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ‘വെണ്ണിലാ ചന്ദനകിണ്ണം’ എന്ന ഗാനരംഗത്ത് മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്യുന്ന കുട്ടിക്ക് കാവ്യ കുളക്കടവില്‍ വച്ച് ഉമ്മ കൊടുക്കുന്ന ഒരു രംഗമുണ്ടായിരുന്നു. കാവ്യയോട് പറഞ്ഞപ്പോള്‍ ഒരു കണക്കിനും കാവ്യ സമ്മതിക്കില്ല. ഉമ്മ വയ്ക്കുന്ന സീനില്‍ അഭിനയിക്കാന്‍ കാവ്യയ്ക്ക് മടിയായിരുന്നു.

പിന്നീട് കമലിന്റെ അസി.ഡയറക്ടറായിരുന്ന ലാല്‍ ജോസ് ഇടപെട്ടാണ് ആ സീനില്‍ കാവ്യയെ കൊണ്ട് അഭിനയിപ്പിക്കുന്നത്. ഉമ്മ വയ്ക്കുന്ന രംഗം എടുക്കുമ്പോള്‍ ആരും അവിടെ ഉണ്ടാവാന്‍ പാടില്ല എന്നായിരുന്നു കാവ്യയുടെ ആദ്യത്തെ ആവശ്യം. അത് പറ്റില്ലല്ലോ മോളെ, ഞാനും ക്യാമറമാനും ഒക്കെ വേണ്ടേ എന്ന് പറഞ്ഞു. അമ്മയെയും അച്ഛനെയും നിര്‍ത്താം എന്ന് പറഞ്ഞു. അതും കാവ്യ സമ്മതിച്ചില്ല. അമ്മ ഉണ്ടെങ്കില്‍ ചെയ്യില്ല എന്ന് പറഞ്ഞു. ഒടുവില്‍ അമ്മയെ മാറ്റി നിര്‍ത്തിയിട്ടാണ് ആ സീന്‍ എടുത്തതെന്നും കമല്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

മീര ജാസ്മിന്‍ സിനിമയില്‍ എത്തിയത് എങ്ങനെ; ലോഹിതദാസ് പറഞ്ഞത്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

16 hours ago

സിനിമയില്‍ വിലക്ക് നേരിട്ട കാലം; അസിന്റെ സിനിമാ ജീവിതം

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…

16 hours ago

മകളുടെ മാസവരുമാനത്തിലാണ് സന്തോഷം; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

16 hours ago

വനിതാ നിര്‍മാതാക്കള്‍ സുരക്ഷിതരല്ല: സാന്ദ്ര തോമസ്

നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…

16 hours ago

ബേബി പ്ലാനിങ് ഉണ്ടോ? നാട്ടുകാര്‍ ആ ചോദ്യം ചോദിച്ച് തുടങ്ങി; ശ്രീവിദ്യ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…

16 hours ago

ജഗത് ആണ് എന്റെ മറുപിള്ള കുഴിച്ചിട്ടത്; അമല പറയുന്നു

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…

16 hours ago