Categories: Videos

അപ്പന്‍ മോഹന്‍ലാല്‍, മകന്‍ പൃഥ്വിരാജ്; ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി ‘ബ്രോ ഡാഡി’ ടീസര്‍

ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി ‘ബ്രോ ഡാഡി’ ടീസര്‍. മോഹന്‍ലാല്‍, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, കനിഹ എന്നിവര്‍ അണിനിരക്കുന്ന കളര്‍ഫുള്‍ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറിന് ഇതിനോടകം രണ്ട് ലക്ഷത്തിനടുത്ത് കാഴ്ചക്കാരായി. മോഹന്‍ലാല്‍ അപ്പനും പൃഥ്വിരാജ് മകനുമായാണ് ബ്രോ ഡാഡിയില്‍ അഭിനയിക്കുന്നത്.

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. ഈ സിനിമയില്‍ മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ച് ഒരു പാട്ട് പാടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരാധകരെ ആവേശത്തിലാക്കുന്ന തട്ടുപൊളിപ്പന്‍ പാട്ടാണ് മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് പാടിയിരിക്കുന്നത്. അതേസമയം, ബ്രോ ഡാഡി ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുക. ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്യുക.

ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ജോണ്‍ കാറ്റാടിയുടെ മകന്‍ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജ് എത്തും. ബ്രോ ഡാഡി ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്നര്‍ ആണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒരിക്കലും ഈ സിനിമയെ ലൂസിഫറുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. തമാശ കേന്ദീകൃതമായ ഒരു സിനിമ മികച്ച വിഷ്വല്‍ കൂടി നല്‍കി നിര്‍മ്മിച്ചാല്‍ അത് തീര്‍ച്ചയായും മികച്ചതായിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

9 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

9 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

23 hours ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

23 hours ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

1 day ago