Manju Warrier and Shobana
ക്രിസ്മസിന് ചാനലുകളില്‍ സംപ്രേഷണം ചെയ്ത പരിപാടികളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു സീ കേരളത്തിലെ ‘മധുരം ശോഭനം’. മലയാളത്തിന്റെ പ്രിയ നടിമാരാണ് മഞ്ജു വാര്യരും ശോഭനയും. ഇരുവരും ഒരുമിച്ചാണ് സീ കേരളത്തിന്റെ മധുരം ശോഭനം വേദിയില്‍ എത്തിയത്. മലയാളികളെ ഏറെ സന്തോഷിപ്പിച്ച പരിപാടിയായിരുന്നു അത്.
പരിപാടിക്കിടെ ‘മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടുണ്ടോ’ എന്ന് ശോഭന മഞ്ജു വാര്യരോട് ചോദിച്ചത് ഏറെ രസകരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടുണ്ടോ എന്നായിരുന്നു ശോഭന മഞ്ജു വാര്യരോട് ചോദിച്ചത്. ശോഭനയുടെ ചോദ്യം കേട്ട് ഞെട്ടിയ മഞ്ജു തൊഴു കൈയ്യോട് കൂടിയാണ് മറുപടി നല്‍കിയത്. ‘മലയാളികളോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ഒരു ചോദ്യമാണ് ചേച്ചി ചോദിച്ചത്. ഞാന്‍ മണിച്ചിത്രത്താഴ് എത്ര തവണ കണ്ടു എന്നെനിക്ക് തന്നെ അറിയില്ല. ഈ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ നമ്മള്‍ ഒറിജിനല്‍ വിഷ്വലിലേക്കാണ് പോവുന്നത്. അത്രയും മാജിക്കല്‍ ആയിരുന്നു അതിന്റെ വിഷ്വല്‍സ്,’ മഞ്ജു പറഞ്ഞു.
Shobana
മഞ്ജു വാര്യരെ കുറിച്ചും ശോഭന വാചാലയായി. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവള്‍ അത്രയും ഒറിജിനല്‍ ആണെന്നാണ് ശോഭന പറയുന്നത്. അവള്‍ക്ക് സംസാരിക്കാന്‍ ഉള്ളത് തുറന്ന് പറയും. ഡിപ്ലോമാറ്റിക്കായിട്ടാണ് എങ്കിലും, അത്രയും ജെനുവിന് ആണ് അവള്‍. ഒരുപാട് കഠിനാധ്വാനം ചെയ്യുന്ന ആളുമാണ് മഞ്ജുവെന്നും ശോഭന പറയുന്നു.
ഉത്തരേന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് കാജല് അഗര്വാള്.…
സോഷ്യല് മീഡിയയില് ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…