Tovino Thomas and Rajamouli
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്ക് കേരളത്തിനു പുറത്തും വന്‍ സ്വീകാര്യത. മലയാള സിനിമയ്ക്ക് പുറത്തുനിന്നുള്ള സെലിബ്രിറ്റികളും മിന്നല്‍ മുരളിയെ കുറിച്ച് വാചാലരാകുന്ന കാഴ്ചയാണ് കാണുന്നത്.
ബാഹുബലി അടക്കമുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകന്‍ രാജമൗലി മിന്നല്‍ മുരളിയെ പ്രശംസിച്ചു. മിന്നല്‍ മുരളി അതിഗംഭീരമായിട്ടുണ്ടെന്ന് രാജമൗലി പറഞ്ഞു. ടൊവിനോ കൂടി സന്നിഹിതനായ വേദിയില്‍ വച്ചാണ് പ്രശംസ. തന്റെ പുതിയ സിനിമയായ ആര്‍.ആര്‍.ആറിന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജമൗലി.
Minnal Murali
ടൊവിനോയുടെ പ്രകടനത്തേയും രാജമൗലി പുകഴ്ത്തി. ‘നമുക്കൊരു റിയല്‍ ലൈഫ് സൂപ്പര്‍ ഹീറോ എപ്പോള്‍ വരുമെന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. ഇപ്പോള്‍ അതിനുള്ള ഉത്തരമായിരിക്കുന്നു. ടൊവിനോയാണ് നമ്മുടെ റിയല്‍ ലൈഫ് സൂപ്പര്‍ ഹീറോ. എല്ലാം ഗംഭീരമായിരിക്കുന്നു,’ രാജമൗലി പറഞ്ഞു.
ടൊവിനോ ചിത്രം മിന്നല്‍ മുരളി ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്തത്. റിലീസിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമ കൂടിയാണ് മിന്നല്‍ മുരളി.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…