Kunchako Boban
മലയാളികളുടെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. സിനിമയിലെത്തിയിട്ട് 25-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ് മലയാളികള്‍ ഏറെ സ്‌നേഹത്തോടെ ചാക്കോച്ചന്‍ എന്ന് വിളിക്കുന്ന കുഞ്ചാക്കോ ബോബന്‍.
1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയത്.നടനെ താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമയായിരുന്നു അത്. ചാക്കോച്ചന്‍ – ശാലിനി കോമ്പിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
Kunchako Boban
തനിക്ക് അനിയത്തിപ്രാവില്‍ അഭിനയിക്കുമ്പോള്‍ ലഭിച്ച പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. അമ്പതിനായിരം രൂപയാണ് തനിക്ക് ഈ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ലഭിച്ചതെന്ന് നടന്‍ പറഞ്ഞു. സുരേഷ് ഗോപി അവതാരകനായി എത്തുന്ന ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആദ്യമായി സിനിമയിലഭിനയിച്ചപ്പോള്‍ ലഭിച്ച പ്രതിഫലത്തെ കുറിച്ച് സുരേഷ് ഗോപിയും പറഞ്ഞു. നവോദയ അപ്പച്ചന്‍ നിര്‍മാതാവായ സിനിമയിലാണ് ആദ്യമായി അഭിനയിച്ചതെന്നും 2500 രൂപയുടെ ചെക്ക് ആണ് പ്രതിഫലമായി ലഭിച്ചതെന്നും നടന്‍ പറഞ്ഞു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…