Categories: latest news

ഹരികൃഷ്ണന്‍സിന്റെ സെറ്റില്‍ ജൂഹി ചൗള കരഞ്ഞത് എന്തിന്?

മലയാള സിനിമയുടെ താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച സിനിമയാണ് ഹരികൃഷ്ണന്‍സ്. ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ് തിയറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.

പ്രശസ്ത നടി ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സില്‍ നായികയായി അഭിനയിച്ചത്. ജൂഹിയുടെ ആദ്യ മലയാള സിനിമയായിരുന്നു ഇത്. ഹരികൃഷ്ണന്‍സിന് ശേഷം മലയാളത്തില്‍ അഭിനയിക്കാന്‍ ജൂഹിക്ക് സാധിച്ചിട്ടില്ല. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ അത് ചെയ്യാന്‍ ജൂഹിക്ക് ഇപ്പോഴും താല്‍പര്യമുണ്ട്.

Mammootty and Mohanlal

മലയാളത്തില്‍ തനിക്ക് ഇതുവരെ ഒരു സിനിമ മാത്രമേ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ എന്നും അത് ഹരികൃഷ്ണന്‍സ് ആയതില്‍ വലിയ സന്തോഷമുണ്ടെന്നും ഒരിക്കല്‍ കേരളത്തില്‍ എത്തിയപ്പോള്‍ ജൂഹി പറഞ്ഞിരുന്നു. ഹരികൃഷ്ണന്‍സ് സിനിമയുടെ ഷൂട്ടിങ് ദിവസങ്ങള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു എന്ന് ജൂഹി പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ് അവസാനിക്കുന്ന ദിവസം സംവിധായകന്‍ ഫാസിലിന്റെ മുറിയിലെത്തിയ താന്‍ കരഞ്ഞുപോയി എന്നാണ് ജൂഹി പറയുന്നത്. അത്രത്തോളം തനിക്ക് പ്രിയപ്പെട്ട സെറ്റായിരുന്നു ഹരികൃഷ്ണന്‍സിന്റേത് എന്നും എല്ലാവരുമായി വളരെ അടുത്ത സൗഹൃദമായിരുന്നെന്നും ജൂഹി കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

ഓഫ്-ഷോൾഡർ ലുക്കിൽ തിളങ്ങി റായി ലക്ഷ്മി

നടി റായി ലക്ഷ്മിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം…

4 hours ago

മിറർ സെൽഫിയിൽ സ്റ്റൈലിഷ് ലുക്കിൽ ഗായത്രി സുരേഷ്

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ഗായത്രി ആര്‍.…

17 hours ago

അതിസുന്ദരിയായി നിഖില വിമൽ

മലയാളികളുടെ പ്രിയതാരമായ നിഖില വിമല്‍ സോഷ്യല്‍ മീഡിയയില്‍…

17 hours ago

ഐസ് ബ്ലൂ ലുക്കില്‍ തിളങ്ങി ശ്രുതി ഹാസന്‍

നടി ശ്രുതി ഹാസന്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

18 hours ago

പാരിസിലെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍; ശ്രീവിദ്യയുടെ യാത്ര വിശേഷങ്ങള്‍

ശ്രീവിദ്യ മുല്ലശ്ശേരി ഭര്‍ത്താവ് രാഹുല്‍ രാംചന്ദ്രനൊപ്പം പാരിസ്…

18 hours ago

ഈ കുട്ടിയെ മനസ്സിലായോ? മമ്മൂട്ടിയുടെ മകളായി അഭിനയിച്ച നടി

മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍…

18 hours ago