Mammootty, Juhi, Mohanlal
മലയാള സിനിമയുടെ താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച സിനിമയാണ് ഹരികൃഷ്ണന്‍സ്. ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ് തിയറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.
പ്രശസ്ത നടി ജൂഹി ചൗളയാണ് ഹരികൃഷ്ണന്‍സില്‍ നായികയായി അഭിനയിച്ചത്. ജൂഹിയുടെ ആദ്യ മലയാള സിനിമയായിരുന്നു ഇത്. ഹരികൃഷ്ണന്‍സിന് ശേഷം മലയാളത്തില്‍ അഭിനയിക്കാന്‍ ജൂഹിക്ക് സാധിച്ചിട്ടില്ല. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ അത് ചെയ്യാന്‍ ജൂഹിക്ക് ഇപ്പോഴും താല്‍പര്യമുണ്ട്.
Mammootty and Mohanlal
മലയാളത്തില്‍ തനിക്ക് ഇതുവരെ ഒരു സിനിമ മാത്രമേ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ എന്നും അത് ഹരികൃഷ്ണന്‍സ് ആയതില്‍ വലിയ സന്തോഷമുണ്ടെന്നും ഒരിക്കല്‍ കേരളത്തില്‍ എത്തിയപ്പോള്‍ ജൂഹി പറഞ്ഞിരുന്നു. ഹരികൃഷ്ണന്‍സ് സിനിമയുടെ ഷൂട്ടിങ് ദിവസങ്ങള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു എന്ന് ജൂഹി പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ് അവസാനിക്കുന്ന ദിവസം സംവിധായകന്‍ ഫാസിലിന്റെ മുറിയിലെത്തിയ താന്‍ കരഞ്ഞുപോയി എന്നാണ് ജൂഹി പറയുന്നത്. അത്രത്തോളം തനിക്ക് പ്രിയപ്പെട്ട സെറ്റായിരുന്നു ഹരികൃഷ്ണന്‍സിന്റേത് എന്നും എല്ലാവരുമായി വളരെ അടുത്ത സൗഹൃദമായിരുന്നെന്നും ജൂഹി കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…