Guru Somasundaram and Basil
ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളി മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ടൊവിനോ തോമസും ഗുരു സോമസുന്ദരവുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബേസില്‍ ജോസഫാണ് മിന്നല്‍ മുരളിയുടെ സംവിധായകന്‍.
ടൊവിനോയുടെ വേഷത്തേക്കാള്‍ മിന്നല്‍ മുരളിയില്‍ ശ്രദ്ധിക്കപ്പെട്ടത് ഗുരു സോമസുന്ദരത്തിന്റെ പ്രകടനമാണ്. സംവിധായകന്‍ ബേസില്‍ ജോസഫ് തന്നോട് ദേഷ്യപ്പെട്ട അനുഭവം ഗുരു സോമസുന്ദരം വെളിപ്പെടുത്തുകയാണ്. ഓണ്‍ലൈന്‍ മാധ്യമമായ ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗുരു സോമസുന്ദരം ഇക്കാര്യം തുറന്നുപറഞ്ഞത്.
Guru Somasundaram
ബോംബെയില്‍ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ ബേസിലിനോട് ചോദിച്ചു ഞാന്‍ എങ്ങനെയാണ് ഈ കഥാപാത്രം ചെയ്യാന്‍ അനുയോജ്യനാണെന്ന് തീരുമാനിച്ചത്. പെട്ടെന്ന് ബേസില്‍ ചൂടായി. പിന്നെയാര് ചെയ്യുമെടോ ഇതെന്നായിരുന്നു ബേസിലിന്റെ പ്രതികരണം. ഞങ്ങള്‍ ജോക്കര്‍ കണ്ടു, വഞ്ചകര്‍ ഉലകം കണ്ടു. ഈ രണ്ടും കണ്ടപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു ഷിബു സോമസുന്ദരം തന്നെ ചെയ്യണമെന്ന്. ഇത് ഒരു സംവിധായകന്റെ ആത്മവിശ്വാസമാണ്. ആ ആത്മവിശ്വാസമാണ് അഭിനേതാക്കളിലേക്കും പോകുന്നത്. ഇത്രയും ആത്മവിശ്വാസം നമ്മളില്‍ ഒരു സംവിധായകന്‍ കാണിക്കുമ്പോള്‍ പണിയെടുക്കുക എന്നതല്ലേ ഒരു നടന് ചെയ്യാനുള്ളതെന്നും ഗുരു സോമസുന്ദരം പറഞ്ഞു.
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില് എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…