Categories: Gossips

സൗന്ദര്യം കൂടാന്‍ അനശ്വര രാജന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ? മറുപടി ഇതാ

ബാലതാരമായി വന്ന് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് അനശ്വര രാജന്‍. ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മാതാവാകുന്ന മലയാള സിനിമ മൈക്കില്‍ ആണ് അനശ്വര അടുത്തതായി അഭിനയിക്കുന്നത്. പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് സിനിമയില്‍ നായകന്‍. നായികാ കഥാപാത്രത്തെ അനശ്വര അവതരിപ്പിക്കും. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയിരുന്നു.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയതിനു പിന്നാലെ ചടങ്ങിലെ അനശ്വരയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചടങ്ങില്‍ റെഡ് കളര്‍ ഡ്രെസില്‍ കിടിലന്‍ ലുക്കിലാണ് അനശ്വര എത്തിയത്. റെഡ് ഗൗണില്‍ അതീവ ഗ്ലാമറസായാണ് അനശ്വര ചടങ്ങിനെത്തിയത്. ബോളിവുഡ് നായികമാരോട് വരെ കിടപിടിക്കുന്ന ലുക്കായിരുന്നു അനശ്വരയുടേത്. അനശ്വരയുടെ ചിത്രങ്ങള്‍ വൈറലായപ്പോള്‍ അനശ്വരയുടെ രൂപമാറ്റത്തെ സംബന്ധിച്ചും ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങി. ഏറ്റവും കൂടുതല്‍ പ്രചരിച്ച വാര്‍ത്ത അനശ്വര പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയയാട്ടുണ്ട് എന്നാണ്. മുഖത്തിന്റെ ഭംഗി വര്‍ധിപ്പിക്കാന്‍ താരം പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തു എന്നാണ് വാര്‍ത്ത പ്രചരിച്ചത്.

Anaswara Rajan

ഒടുവില്‍ ഈ വാര്‍ത്തകള്‍ക്കെതിരെ അനശ്വര തന്നെ രംഗത്തെത്തി. ‘വാര്‍ത്തകള്‍ വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടുവെന്നാണ് അനശ്വര രാജന്‍ പറയുന്നത്. ‘ഞാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് അത്തരമൊരു വാര്‍ത്ത വന്നത് എന്ന് അറിയില്ല. മുടി മാത്രമാണ് മുറിച്ചത്. പിന്നെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇറക്കുന്നവരോട് ഒന്നും പറയാനില്ല,’ അനശ്വര പറഞ്ഞു.

അനശ്വര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പര്‍ ശരണ്യ എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

10 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

10 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

10 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

14 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

15 hours ago