Categories: latest news

‘നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തും’; ടൊവിനോയുടെ വാക്കുകള്‍ ഇങ്ങനെ

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ താരമെന്ന നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ടൊവിനോ തോമസ്. മലയാള സിനിമയിലെ താരമൂല്യമേറിയ അഭിനേതാക്കളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ടൊവിനോയ്ക്ക് ഇപ്പോള്‍ സ്ഥാനം. എന്നാല്‍ ഈ നിലയിലേക്ക് വളര്‍ന്നതിന്റെ പിന്നില്‍ വലിയ കഠിനാധ്വാനത്തിന്റെ കഥയുണ്ട്.

വീട്ടുകാരും നാട്ടുകാരും സിനിമയില്‍ ചാന്‍സ് ചോദിച്ച് നടക്കുന്ന ടൊവിനോയെ പരിഹസിച്ചിരുന്ന കാലം. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ പരിഹാസങ്ങള്‍ക്ക് നടുവിലായിരുന്നു ടൊവിനോ നിന്നത്. സിനിമയില്‍ എത്താന്‍ പരമാവധി പരിശ്രമിച്ചിരുന്ന കാലം. ആ സമയത്ത് ടൊവിനോ തന്നെ പരിഹസിച്ചവരോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

Tovino Thomas

2011 ജൂണ്‍ 28 ന് ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ച ഹൃദയസ്പര്‍ശിയായ വരികള്‍ ആരാധകരുടേയും കണ്ണ് നനയിക്കുന്നു. ആ വരികള്‍ ഇങ്ങനെയാണ്: ‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ടൊവിനോ മലയാള സിനിമയുടെ തലപ്പത്ത് നില്‍ക്കുമ്പോഴും ഈ വരികള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി സ്വാസിക

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

1 minute ago

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

42 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

46 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

50 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago